CERAMlC ENGlNEERING
ഒരു എഞ്ചിനീയറിംഗ് പഠന ശാഖയായതിനാല്‍ ഡിപ്ലോമ, ഡിഗ്രി, ബിരുദാനന്തരബിരുദം, ഗവേഷണം എന്നിവയ്ക്കെല്ലാം സെറാമിക് മേഖലയിലും അവസരങ്ങളുണ്ട്. എഞ്ചിനീയറിംഗ് കമ്പോണന്‍റ്സ് യൂണിറ്റുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍, സെറാമിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ കമ്പനികള്‍, ഇലക്ട്രോണിക് കമ്പോണന്‍റുകളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊക്കെ തൊഴിലവസരങ്ങള്‍ ലഭിക്കാവുന്നതാണ്. സെറാമിക് ഫാക്ടറികളില്‍ ടെക്നീഷ്യന്‍ തലത്തിലുള്ള തൊഴില്‍ ലക്ഷ്യമിടുന്നവര്‍ ഡിപ്ലോമ പഠനം നടത്തിയാല്‍ മതിയാവും. ബിരുദപഠനം പൂര്‍ത്തിയാക്കിയാല്‍ ഈ മേഖലയിലെ ഏതു തൊഴിലി നുമുള്ള യോഗ്യതയാവും. ഗവേഷണം, അധ്യാപനം എന്നിവ ആഗ്രഹിക്കുന്നവര്‍ ബിരുദാനന്തര ബിരുദപഠനവും ഗവേഷണ ബിരുദ പഠനവും നടത്തണം. ഇവ കൂടാതെ, സെറാമിക് ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ പര്യാപ്തമാക്കുന്ന ബിരുദതല കോഴ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഉണ്ട്. ഡിപ്ലോമ പഠനം: ആന്ധ്രാപ്രദേശിലെ ഗുഡൂരിലുള്ള ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മൂന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. 60 സീറ്റുകളുണ്ട്. പോളിസെറ്റ്...