Career @ PSYCHOLOGY

പ്ലസ്-ടു പഠനത്തിന് ശേഷം, യു. ജി. സി. അംഗീകൃതമായ ഒരു കോളേജിൽ  നിന്നുള്ള മൂന്നു വർഷ ബിരുദമാണ് (BA / B.Sc ) ഈ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പ് (പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസിക്ക് അനുസരിച്ച്  ബിരുദ കാലാവധിക്ക് വ്യത്യാസം വന്നേക്കാം). 

തുടർന്ന് യു. ജി. സി. അംഗീകൃതമായ കോളേജിൽ നിന്നോ സർവകലാശാലയിൽ നിന്നോ റെഗുലർ സമ്പ്രദായത്തിൽ രണ്ടു വർഷത്തെ ബിരുദാന്തര ബിരുദം (MA / M.Sc ) പൂർത്തിയാക്കിയാൽ Consultant Psychologist ആയി പ്രാക്ടീസ് ചെയ്യാനാകും. 

റിസർച്ച് പ്രൊജക്റ്റ്, ക്ലിനിക്കൽ ഇന്റേൺഷിപ്, പ്രാക്ടിക്കൽസ്  തുടങ്ങിയവ നിർബന്ധമായും പഠനത്തിൽ ഉൾപെട്ടിരിക്കണം.

 

മനഃശാസ്ത്ര രംഗത്തെ പരമോന്നത ഉപദേശക സമിതി ആയി പ്രവർത്തിക്കുന്ന Rehabilitation Council of India (RCI) യുടെ നിയമ പ്രകാരം ഒരു Clinical  Psychologist ആയി പ്രവർത്തിക്കണം എങ്കിൽ രണ്ടു വർഷത്തെ M.Phil  ക്ലിനിക്കൽ സൈക്കോളജി കോഴ്സ് കൂടി പൂർത്തീകരിച്ച് CRR നമ്പർ ഉള്ള ഒരു ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്. 

തുടർപഠനത്തിന്‌ താല്പര്യം ഉള്ളവർക്ക് M.Phil (പുതിയ നയത്തിന് വിധേയമായി മാറ്റങ്ങൾ സംഭവിച്ചേക്കാം) , Ph.D, Post Doctoral തുടങ്ങിയ അവസരങ്ങൾ  പരിഗണിക്കാം.   


ദേശീയ തലത്തിൽ  ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ്, കൊൽക്കത്തയിലെ ലൊറേറ്റോ കോളേജ്, പൂണെയിലെ ഫെർഗുസോൺ കോളേജ്, മുംബൈയിലെ ജയ്ഹിന്ദ് കോളേജ്, ന്യൂഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളേജ്, ലേഡി ശ്രീറാം കോളേജ് ഫോർ വിമൺ, അഹമ്മദാബാദിലെ സെയിന്റ് സേവിയേഴ്സ് കോളേജ് എന്നീ സ്ഥാപനങ്ങൾ സൈക്കോളജിയിൽ ബി.എ. കോഴ്സ് പഠിപ്പിക്കുന്നുണ്ട്.


നോയിഡയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് അലൈഡ് സയൻസിൽ ഇന്റഗ്രേറ്റഡ് എം.എ. ഇൻ ക്ലിനിക്കൽ സൈക്കോളജിയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം.എസ്.സി.അപ്ലൈഡ് സൈക്കോളജിയും പഠിക്കാം.

 ന്യൂഡൽഹിയിലെ യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ജാമിയ മിലിആ ഇസ്ലാമിയ, ഇന്ദ്രപ്രസ്ഥ കോളേജ് ഫോർ വിമൺ, ഗാർഗി കോളേജ്, വിവേകാനന്ദാ കോളേജ്, ശ്രീ വെങ്കടേശ്വരാ കോളേജ്, കമല നെഹ്റു കോളേജ്, സക്കീർ ഹുസൈൻ ഡൽഹി കോളേജ്, എൽ.എസ്.ആർ. കോളേജ് ഫോർ വിമൺ, ബാംഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ആൻഡ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, ചെന്നൈയിലെ ലൊയോള കോളേജ്, മുംബൈയിലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ, കൊൽക്കത്തയിലെ യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട, പഞ്ചാബിലെ ഗുരു നാനക് ദേവ് യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ സൈക്കോളജിയിൽ എം.എ., പി.എച്ച്.ഡി. കോഴ്സുകൾ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങൾ.


കേരളത്തിൽ മലപ്പുറത്തെ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, റീജിയണൽ മാനേജ്മന്റ് കോളേജ്,സാഗാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസ്, എച്ച്.എം.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കെ.ആർ’സ് ശ്രീ നാരായണ കോളേജ്, ശ്രീ വിവേകാനന്ദാ പഠന കേന്ദ്രം ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട് ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത്, ദേവഗിരി സെയിന്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്), സിൽവർ ആർട്സ് ആൻഡ് സയൻസ് കോളേജ്, തൃശൂർ മാർ ഡിയോനിസിയൂസ് കോളേജ്, സെയിന്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്), എം.ഇ.എസ്.അസ്മാബി കോളേജ്, മദർ ആർട്സ് ആൻഡ് സയൻസ് കോളേജ്, പ്രജ്യോതി നികേതൻ കോളേജ്,  തിരുവനന്തപുരത്തെ ഗവ. കോളേജ് ഫോർ വിമൻ, കണ്ണൂരിലെ കണ്ണൂർ യൂണിവേഴ്സിറ്റി, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവടങ്ങളിൽ സൈക്കോളജിയിൽ ബി.എസ്.സി, എം.എസ്.സി, ഡിപ്ലോമ കോഴ്സുകളും ചെയ്യാവുന്നതാണ്.

(ലിസ്റ്റ് അപൂർണ്ണമാണ്)


തൊഴിൽ അവസരങ്ങൾ:


അധ്യാപനം, ഗവേഷണം, ആതുര ചികിത്സ എന്നീ മേഖലകളിൽ  സൈക്കോളജി വിദ്യാർത്ഥികൾക്ക് ഒട്ടനവധി അവസരങ്ങൾ (ഇന്ത്യയിലും വിദേശത്തും) ലഭ്യമാണ്.

 ക്ലിനിക്കൽ സൈക്കോളജി, ന്യൂറോസൈക്കോളജി, റീഹാബിലിറ്റേഷൻ സൈക്കോളജി, എഡ്യൂക്കേഷൻ സൈക്കോളജി, ബിസിനസ് / ഇൻഡസ്ട്രിയൽ സൈക്കോളജി, ചൈൽഡ് സൈക്കോളജി തുടങ്ങിയ അറിയപ്പെടുന്ന വൈദഗ്ധ്യ മേഖലകൾക്ക് പുറമെ, സ്പോർട്സ് സൈക്കോളജി, സൈക്കോ-ഓൺകോളജി (കാൻസർ സംബന്ധമായ മാനസിക അസ്വസ്ഥതകൾ), സൈക്കോ-ഗൈനെക്കോളജി (സ്‌ത്രീരോഗ സംബന്ധമായ മാനസിക അസ്വസ്ഥതകൾ) എന്നിവയും നൂതനമായ സാദ്ധ്യതകൾ ഉറപ്പു വരുത്തുന്നു.

 



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students