Posts

Showing posts with the label CUET

മാറ്റങ്ങളുമായി സിയുഇടി-യുജി പരീക്ഷ 2024

കേന്ദ്രസര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്കുള്ള ബിരുദപ്രവേശനത്തിനുള്ള സിയുഇടി - യുജി പരീക്ഷ ഈ വര്ഷം മുതൽക്ക്  ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ . രാജ്യത്തെ ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ എല്ലാവര്‍ക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷയെഴുതാനായി ഇതിലൂടെ സാധിക്കും. 2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളിൽ കപ്യൂട്ടര്‍ അധിഷ്ഠിതമായി പല ദിവസങ്ങളിലായിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത് . പിന്നീട് നോര്‍മ്മലൈസേഷനിലൂടെ മാര്‍ക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം വരെ ഒരു വിദ്യാര്‍ത്ഥിക്ക് 10 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം  എന്നാല്‍ *ഈ വര്‍ഷം മുതലിത് ആറെണ്ണമായി ചുരുങ്ങും. 3 പ്രധാന വിഷയങ്ങള്‍, 2 ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും 6 വിഷയങ്ങള്‍.* ഹൈബ്രിഡ് രീതി നിലവില്‍ വരുന്നതോടെ പരീക്ഷ ദിനങ്ങളും, പരീക്ഷ കേന്ദ്രങ്ങളും കുറയ്ക്കാനും ഫലം വേഗത്തില്‍ പ്രഖ്യാപിക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിലും പരീക്ഷ കേന്ദ്രം സജ്ജീകരിക്കാനാവും 

COMMON UNIVERSITY ENTRANCE TEST (UG)CUET - 2023 ഇപ്പോൾ അപേക്ഷ സമർപ്പിക്കണം..

COMMON UNIVERSITY ENTRANCE TEST (UG)     CUET - 2023 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 44 കേന്ദ്ര സർവ്വകലാശാലകളിലെയും വിവിധ സംസ്ഥാന/ കൽപിത / സ്വകാര്യ സർവ്വകലാശലകളിലെയും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനുള്ള ദേശീയ എൻട്രൻസ് പരീക്ഷയാണ് CUET അഥവാ COMMON UNIVERSITY ENTRANCE TEST. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ( NTA)  യാണ് ഈ എൻട്രൻസ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളായ  ഡല്‍ഹി യൂണിവേഴ്സിറ്റി,  ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി (JNU), ജാമിയ മില്ലിയ ഇസ്‌ലാമിയ്യ,  ബനാറസ്‌ ഹിന്ദു യൂണിവേഴ്സിറ്റി,  അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ്‌ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ 45 കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും ബിരുദ പ്രവേശനത്തിന് CUET യിൽ നേടുന്ന സ്‌കോറാണ് പരിഗണിക്കുക. കേരളത്തിൽ കാസര്‍കോട് പെരിയയിലുള്ള Central University Kerala യും ഇക്കൂട്ടത്തിലൂണ്ട്. രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷ തന്നെയാണ് CUET. പൊതു  പരീക്ഷയാണ് CUET എങ്കിലും പ്രവേശന നടപടികള്‍ ഓരോ സര്‍വ്വകലാ ശാലയും വെവ്വേറെ തന്നെയാണ് നടത്തുന്നത്ത്. 2023 മെയ് 21 മ

CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ അറിയേണ്ടെതെല്ലാം

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാര്‍ലമെന്റിന്റെ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍.  ള് യുജിസി പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.  വിവിധ വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും കേന്ദ്ര സര്‍വകലാശാലകളില്‍ അവസരമുണ്ട്. 🔰അഡ്മിഷന്‍ രീതിയില്‍ മാറ്റം വിവിധ കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍ പ്രവേശനത്തിനായി ഇത് വരെ വ്യത്യസ്ത മാനദണ്ഡങ്ങളാണ് സ്വീകരിച്ചുപോന്നിരുന്നത്.  ഉദാഹരണത്തിന്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദ പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ആയിരുന്നു അടിസ്ഥാനം.  എന്നാല്‍, ഇനി മുതല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ നൂറു ശതമാനത്തിനടുത്തുള്ള കട്ട് ഓഫ് മാര്‍ക്ക് ചരിത്രമായി മാറുകയാണ്.  ഒരു വിദ്യാര്‍ത്ഥിയുടെ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തില്‍ പങ്കുണ്ടാവുകയില്ല.  കേന്ദ്ര സര്‍വകലാശാലകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയുടെ (Central University Entrance Test-CUET) സ്‌കോറിനെ മാത്രം അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര സര്‍വ്വകലാശാലകള്‍ ഇനി