Rhodes Scholarship @ Oxford University
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റികളിലൊന്നാണ് ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി. ഇവിടുത്തെ പഠനം ഏറെ ചിലവേറിയയൊന്നാണ്. എന്നാല്‍ ഓക്സ്ഫോര്‍ഡിലെ ഉപരി പഠനത്തിന് ലഭിക്കുന്ന സ്കോളര്‍ഷിപ്പാണ് റോഡ്സ് സ്കോളര്‍ഷിപ്പ്. 2 വര്‍ഷത്തേക്കാണ് ഈ സ്കോളര്‍ഷിപ്പ് ലഭിക്കുക. അല്‍പ്പം ചരിത്രം : സെസില്‍ ജെ റോഡ്സ് എന്ന ബ്രിട്ടീഷ് രാജ്യ തന്ത്രജ്ഞന്‍ സമര്‍ത്ഥരായ നേതൃത്വ നിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഓക്സ്ഫോര്‍ഡിലെ ഉപരി പഠനത്തിന് ഏര്‍പ്പെടുത്തിയതാണ് റോഡ്സ് സ്കോളര്‍ഷിപ്പ്. 1902ലാണ് പ്രഥമ സ്കോളർഷിപ് നൽകിയത്. നൂറ്റാണ്ടിൻ്റെ പഴക്കമുള്ളതും, ബിരുദാനന്തര ബിരുദ പഠനത്തിന്നായ് നൽകുന്ന ലോകത്തിലെ ഏറ്റവും മികച്ച അക്കാദമിക് സ്കോളര്‍ഷിപ്പ് ആണിത്. സാധാരണ 15 രാജ്യങ്ങളില്‍ നിന്നായി 83 പേരെ തിരഞ്ഞെടുക്കും. അതില്‍ ഇന്ത്യയില്‍ നിന്ന് 5 പേരുണ്ടാവും. ഇന്ത്യയില്‍ നിന്ന് മുന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക് സിങ്ങ് അലുവാലിയ ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് മുന്‍കാലങ്ങളില്‍ ഈ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേകതകള്‍: പഠനച്ചിലവിന് പുറമേ സ്റ്റെപെന്‍ഡായി 13000 യൂറോ (ഏകദേശം 9.2 ലക്ഷ...