MBZUAI : മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
*നിങ്ങളുടെ ഭാവി AI-യിൽ ആണോ? അബുദാബിയിലെ MBZUAI ബിരുദ പ്രോഗ്രാമുകളെക്കുറിച്ചറിയാം!* ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) എന്ന വാക്ക് ഇന്ന് നമ്മൾ എവിടെയും കേൾക്കുന്ന ഒന്നാണ്. നമ്മുടെ സ്മാർട്ട്‌ഫോണുകൾ മുതൽ ആരോഗ്യ സംരക്ഷണം വരെ, എഐയുടെ സ്വാധീനം അനുദിനം വർധിച്ചു വരികയാണ്. ഈ വിപ്ലവകരമായ സാങ്കേതികവിദ്യയിൽ ഒരു കരിയർ സ്വപ്നം കാണുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഇതാ അബുദാബിയിൽ ഒരു സുവർണ്ണാവസരം! ലോകത്തിലെ തന്നെ ആദ്യത്തെ എഐ സർവ്വകലാശാലയായ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (MBZUAI), അവരുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ വിജയത്തിന് ശേഷം ഇപ്പോൾ പ്ലസ് ടു (+2) കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ബിരുദ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നു. താത്പര്യപത്രങ്ങൾ മെയ് 31 വരെ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ക്ലാസുകൾ 2025 ആഗസ്ത് 18 മുതൽ ആരംഭിക്കും. *എന്താണ് MBZUAI?* അബുദാബിയിലെ മസ്ദാർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന MBZUAI, പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും അനുബന്ധ വിഷയങ്ങളിലും ഗവേഷണത്തിനും പഠനത്തിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള *ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലയാണ്.* ലോകോത്തര നിലവാരത്തിലുള്ള അധ്...