വിദേശ പഠനം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയിലെ പോലെ തന്നെ വിദേശത്തും വ്യാജ സർവ്വകലാശാലകളുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്നവർ സ്ഥാപനങ്ങളും സർവകലാശാലകളും തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം വിദ്യാർഥികൾ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അക്രഡിറ്റേഷനും മറ്റു വിവരങ്ങളും അന്വേഷിച്ച് അറിഞ്ഞിരിക്കണം. പലപ്പോഴും സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമ്പോൾ ആധികാരികതയുള്ളതും വസ്തുനിഷ്ടവുമായ വെബ്സൈറ്റുകൾ വിവരശേഖരണത്തിനായി ഉപയോഗിക്കണം. ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും ഔദ്യോഗിക വെബ്സൈറ്റുകൾ നിലവിലുണ്ട്. ഇവ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലീഗൽ സൈഡുകളും പരിശോധിക്കാം. മാനേജ്മെൻ്റ് സംബന്ധിക്കുന്ന വിവരങ്ങൾ, സ്ഥാപനത്തിന്റെ ലൊക്കേഷൻ, മറ്റു ചിത്രങ്ങൾ തുടങ്ങിയവയൊക്കെ അധിക വിവരങ്ങൾ നൽകുന്നതിന് സഹായകമാകും. ഇതിനു സഹായിക്കുന്ന സൈറ്റുകളെയും പരിചയപ്പെടാം https://www.topuniversities.com/ https://studyportals.com/ തുടങ്ങിയ വെബ് സൈറ്റുകൾ വിദേശരാജ്യങ്ങളിലെ അംഗീകൃത സർവകലാശാലകളുടെ വിവരങ്ങൾ നിങ്ങൾക്ക് നൽകും. എല്ലാം പരിശോധിച്ച് അക്രെഡിറ്റേഷൻ വിവരങ്ങൾ കൃത്യമായി വിശകലന...