ജെഇഇ, നീറ്റ് മറ്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവരറിയാൻ

 നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന എൻട്രൻസ് പരീക്ഷകളിൽ നല്ല മാർക്ക് നേടാൻ കോച്ചിങ് സെന്ററുകളെ തന്നെ ആശ്രയിക്കണം എന്നില്ല. NTA തന്നെ പരീക്ഷകൾക്ക് തയാറാകുന്നവരെ സഹായിക്കാൻ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട് 

ഒന്ന്. നാഷണല്‍ ടെസ്റ്റ് അഭ്യാസ്

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷാ പരിശീലനം സാധ്യമാക്കുന്ന സംവിധാനമാണ് നാഷണല്‍ ടെസ്റ്റ് അഭ്യാസ്. നിര്‍മിതബുദ്ധി അധിഷ്ഠിതമായ നാഷണല്‍ ടെസ്റ്റ് അഭ്യാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ മോക്ക് ടെസ്റ്റുകളാണുണ്ടാവുക. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ. ഇ.ഇ.) മെയിന്‍, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി., എന്നിവയുടെ മോക് ടെസ്റ്റുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. National Test Abhyas എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും  ആപ്പ് ലഭ്യമാണ്. പേര്, മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്ത് പാസ്വേഡ് നല്‍കിയാല്‍ ആപ്പ് ഉപയോഗിക്കാം.

അഭ്യാസ് ആപിനുള്ള ലിങ്ക്: https://nta.ac.in/Abhyas


രണ്ട്. കണ്ടന്റ് ബേസ്‌ഡ് ലക്‌ചേഴ്‌സ് 

ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾക്ക് തയ്യാറാടെക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാവുന്നത്. ഐഐടിയിലെ അധ്യാപകരാണ് ക്‌ളാസുകൾ എടുത്തിട്ടുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങളുടെ എഴുനൂറിലധികം ഉപകാരപ്രദമായ വീഡിയോകളാണ് ഇതിലുള്ളത്. കാണുന്നതിന് യാതൊരു തരത്തിലുള്ള രജിസ്ട്രേഷനുകളും ഇല്ല. 

ക്‌ളാസുകളിലേക്കുള്ള ലിങ്ക്: https://nta.ac.in/LecturesContent

കംപ്യൂട്ടർ/ ലാപ്ടോപ്പ്/ ടാബ് ഉപയോഗിച്ച് മോക്ക് ടെസ്റ്റുകൾക്ക് മാത്രമായും NTA അവസരമൊരുക്കുന്നുണ്ട്. എല്ലാ പരീക്ഷകളുടെയും മോക്ക് ടെസ്റ്റുകൾക്ക് അവസരമുണ്ട്.  ഈ ലിങ്ക് അതിനായി പ്രയോജനപ്പെടുത്താം https://nta.ac.in/Quiz

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students