Posts

Showing posts with the label Entrance

മാറ്റങ്ങളുമായി സിയുഇടി-യുജി പരീക്ഷ 2024

കേന്ദ്രസര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്കുള്ള ബിരുദപ്രവേശനത്തിനുള്ള സിയുഇടി - യുജി പരീക്ഷ ഈ വര്ഷം മുതൽക്ക്  ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ . രാജ്യത്തെ ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ എല്ലാവര്‍ക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷയെഴുതാനായി ഇതിലൂടെ സാധിക്കും. 2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളിൽ കപ്യൂട്ടര്‍ അധിഷ്ഠിതമായി പല ദിവസങ്ങളിലായിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത് . പിന്നീട് നോര്‍മ്മലൈസേഷനിലൂടെ മാര്‍ക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം വരെ ഒരു വിദ്യാര്‍ത്ഥിക്ക് 10 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം  എന്നാല്‍ *ഈ വര്‍ഷം മുതലിത് ആറെണ്ണമായി ചുരുങ്ങും. 3 പ്രധാന വിഷയങ്ങള്‍, 2 ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും 6 വിഷയങ്ങള്‍.* ഹൈബ്രിഡ് രീതി നിലവില്‍ വരുന്നതോടെ പരീക്ഷ ദിനങ്ങളും, പരീക്ഷ കേന്ദ്രങ്ങളും കുറയ്ക്കാനും ഫലം വേഗത്തില്‍ പ്രഖ്യാപിക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിലും പരീക്ഷ കേന്ദ്രം സജ്ജീകരിക്കാനാവും 

നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് [NEST - 2023]

+2 സയൻസ് വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടേയും ശ്രദ്ധയിലേക്ക്.. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മത്സ് തുടങ്ങി  അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന  മിടുക്കന്മാർക്കും മിടുക്കികൾക്കും തെരെഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷനാണ് ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾ. +2 സയൻസിന് ശേഷം നേരിട്ട് 5 വർഷം കൊണ്ട് MSc ഡിഗ്രി നേടാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾക്ക് പഠിക്കാനവസരം നൽകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് ഭുവനേശ്വറിലെ National Institute of Science& Research (NISER), അതുപോലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി , സെന്റർ ഓഫ് എക്സലൻസ് ഇൻ ബെക്സിക്ക് സയൻസെസ്, [UM DAE CEBS] എന്നിവ. കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണിത് രണ്ടും NISER ൽ 200,  UM DAE CEBS ൽ 57 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. സംവരവിഭാഗക്കാർക്ക് നിയമാനുസൃതമായ സംവരണം ലഭിക്കും. NISER റിലും,  UM DAE CEBS യിലും പ്രവേശനം നൽകുന്നതിനായുള്ള

GATE (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്)

 *ഗേറ്റ് സ്കോർ നേടി വിദേശത്തും പഠിക്കാം ഇന്ത്യയിലെ എൻട്രൻസ് എക്‌സാമുകളിൽ പ്രധാനിയാണ് GATE അഥവാ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്. വിദ്യാർത്ഥികളുടെ എഞ്ചിനീയറിംഗ്, സയൻസ് എന്നിവയിലെ വിവിധ ഡിഗ്രി വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പരിശോധിക്കുകയാണ് ഈ പരീക്ഷയിലൂടെ ചെയ്യുന്നത്. നാഷണൽ കോർഡിനേഷൻ ബോർഡിന് വേണ്ടി ഏഴ് ഐഐടികളും (ബോംബെ, ഡൽഹി, കാൺപൂർ, ഗുവാഹത്തി, റൂർക്കി, മദ്രാസ്, ഖരഗ്പൂർ ) ഐഐഎസ്‌സി ബാംഗ്ലൂരും ചേർന്നാണ് ഗേറ്റ് എക്‌സാം വർഷം തോറും റൊട്ടേഷൻ അടിസ്ഥാനത്തിൽ നടത്തിവരുന്നത്. നമ്മുടെ രാജ്യത്ത് വിവിധ പി ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഗേറ്റ് സ്കോറാണ് മാനദണ്ഡം. അതുപോലെ ജർമനിയിലെയും സിംഗപ്പൂരിലെയും ചില സർവ്വകലാശാലകളും ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകിവരുന്നുണ്ട്. *Nanyang Technological University, Singapore* സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ യൂണിവേഴ്സിറ്റി പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന യോഗ്യതയായി ഗേറ്റ് സ്കോർ അംഗീകരിച്ചിട്ടുണ്ട്. അന്തർദേശീയ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും GRE, TOEFL സ്‌കോറുകൾ നൽകേണ്ടത് നിർബന്ധമാണെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് GRE ന് പകര

COMMON UNIVERSITY ENTRANCE TEST (UG)CUET - 2023 ഇപ്പോൾ അപേക്ഷ സമർപ്പിക്കണം..

COMMON UNIVERSITY ENTRANCE TEST (UG)     CUET - 2023 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 44 കേന്ദ്ര സർവ്വകലാശാലകളിലെയും വിവിധ സംസ്ഥാന/ കൽപിത / സ്വകാര്യ സർവ്വകലാശലകളിലെയും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനുള്ള ദേശീയ എൻട്രൻസ് പരീക്ഷയാണ് CUET അഥവാ COMMON UNIVERSITY ENTRANCE TEST. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ( NTA)  യാണ് ഈ എൻട്രൻസ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളായ  ഡല്‍ഹി യൂണിവേഴ്സിറ്റി,  ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി (JNU), ജാമിയ മില്ലിയ ഇസ്‌ലാമിയ്യ,  ബനാറസ്‌ ഹിന്ദു യൂണിവേഴ്സിറ്റി,  അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ്‌ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ 45 കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും ബിരുദ പ്രവേശനത്തിന് CUET യിൽ നേടുന്ന സ്‌കോറാണ് പരിഗണിക്കുക. കേരളത്തിൽ കാസര്‍കോട് പെരിയയിലുള്ള Central University Kerala യും ഇക്കൂട്ടത്തിലൂണ്ട്. രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷ തന്നെയാണ് CUET. പൊതു  പരീക്ഷയാണ് CUET എങ്കിലും പ്രവേശന നടപടികള്‍ ഓരോ സര്‍വ്വകലാ ശാലയും വെവ്വേറെ തന്നെയാണ് നടത്തുന്നത്ത്. 2023 മെയ് 21 മ

Exams @ Foreign Education

വിദേശത്ത്​ പഠിക്കാനും ജോലി നേടാനും ഏറ്റവും അധികം പ്രാവീണ്യം വേണ്ടത്​ ഇംഗ്ലീഷ്​ ഭാഷയിലായിരിക്കും. ഇംഗ്ലീഷ്​ പ്രാവീണ്യം തെളിയിക്കാൻ വിവിധ പരീക്ഷകളും നിലവിലുണ്ട്​. സാധാരണഗതിയിൽ ഇംഗ്ലീഷ് ഭാഷ പ്രധാന ആശയവിനിമയ മാധ്യമമായതിനാൽ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം അളക്കുന്ന പരീക്ഷകളാണ് കൂടുതൽ. വിദേശത്ത്​ പഠിക്കാൻ ആ​ഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഈ പരീക്ഷകളെക്കുറിച്ചറിയാം. *ടോഫൽ TOEFL* വിദേശ പഠനം ലക്ഷ്യം വെക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം അളക്കുന്ന പ്രധാന പരീക്ഷകളിലൊന്നാണ് ടോഫൽ. അമേരിക്കൻ ഇംഗ്ലീഷിൽ അധിഷ്ഠിതമായ ടോഫൽ അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, യു.കെ ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവുമധികം പരിഗണിക്കുന്നു. പരീക്ഷ ഘടന- റീഡിങ്, ലിസണിങ്, സ്പീക്കിങ്, റൈറ്റിങ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷകൾ നടത്തുക . -റീഡിങിൽ മൂന്ന് അല്ലെങ്കിൽ നാല് പാസേജുകളും പത്ത് ചോദ്യങ്ങളുമുണ്ടാകും. പാസേജുകൾ വായിച്ച് ചോദ്യങ്ങൾക്കുത്തരം നൽകാം. 54 -72 മിനിറ്റ് സമയം ലഭിക്കും. -ലിസണിങ്ങിൽ 3 -4 സെക്​ഷനുകളും 6 ചോദ്യങ്ങളുമുണ്ടാവും. 3-5 മിനിറ്റ് ആണ് ഓരോ ലെക്​ചറി​െ​ൻറയും ദൈർഘ്യം. കൂടാതെ 2-3 സംഭാഷണങ്ങളും അതിൽ അഞ്

MBA Entrance Exams After Degree

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് പഠന പ്രവേശനത്തിന് നിരവധി അഭിരുചി പരീക്ഷകളുണ്ട്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിനനുസരിച്ചാണ് അഭിമുഖീകരിക്കേണ്ട പ്രവേശന പരീക്ഷ ഏതാണെന്ന് തീരുമാനിക്കേണ്ടത്.  അതിനാല്‍ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, അവര്‍ സ്വീകരിക്കുന്ന പ്രവേശന പരീക്ഷ ഏതെന്ന് ഉറപ്പ് വരുത്തണം.  മാനേജ്‌മെന്റ് പഠനത്തിന് നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും ഗുണനിലവാരമുള്ള ബിസിനസ് സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്ന അക്കാദമിക മികവോടെ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മികച്ച കരിയറുകളിലെത്തി ചേരുന്നത്.  വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമായ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.  വിശദ വിവരങ്ങൾക്ക് വെബ് സൈറ്റുകൾ പരിശോധിക്കേണ്ടതാണ്. *കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT)*  മാനേജ്‌മെന്റ് പഠന മേഖലയില്‍ രാജ്യത്തെ അഭിമാനാര്‍ഹമായ സ്ഥാപനങ്ങളായ ഐ.ഐ.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) കളിലേക്കും വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കുമുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയാണിത്. 'കാറ്റ്' സ്‌കോറിനൊടൊപ്പം സ്ഥാപനങ്ങള്‍ നടത്തുന്ന എഴ