COMMON UNIVERSITY ENTRANCE TEST (UG)CUET - 2023 ഇപ്പോൾ അപേക്ഷ സമർപ്പിക്കണം..

COMMON UNIVERSITY ENTRANCE TEST (UG)    CUET - 2023


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 44 കേന്ദ്ര സർവ്വകലാശാലകളിലെയും വിവിധ സംസ്ഥാന/ കൽപിത / സ്വകാര്യ സർവ്വകലാശലകളിലെയും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനുള്ള ദേശീയ എൻട്രൻസ് പരീക്ഷയാണ്
CUET അഥവാ COMMON UNIVERSITY ENTRANCE TEST.

നാഷനല്‍ ടെസ്റ്റിംഗ്
ഏജന്‍സി (NTA) യാണ് ഈ എൻട്രൻസ് പരീക്ഷ നടത്തുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളായ ഡല്‍ഹി യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി (JNU), ജാമിയ മില്ലിയ ഇസ്‌ലാമിയ്യ, ബനാറസ്‌ ഹിന്ദു യൂണിവേഴ്സിറ്റി, അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ്‌ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ 45 കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും ബിരുദ പ്രവേശനത്തിന് CUET യിൽ നേടുന്ന സ്‌കോറാണ് പരിഗണിക്കുക.
കേരളത്തിൽ കാസര്‍കോട് പെരിയയിലുള്ള Central University Kerala യും ഇക്കൂട്ടത്തിലൂണ്ട്.
രാജ്യത്തെ ഏറ്റവും വലിയ
പ്രവേശന പരീക്ഷ തന്നെയാണ് CUET.

പൊതു പരീക്ഷയാണ് CUET എങ്കിലും
പ്രവേശന നടപടികള്‍ ഓരോ സര്‍വ്വകലാ
ശാലയും വെവ്വേറെ തന്നെയാണ് നടത്തുന്നത്ത്.

2023 മെയ് 21 മുതൽ 31 വരെയാണ് പരീക്ഷ നടക്കുക. കമ്പ്യൂട്ടർ ബെയ്സ്ഡ് ഓൺലൈൻ മോഡിലായിരിക്കും പരീക്ഷ നടക്കുക.
കേരളത്തിൽ എല്ലാ ജില്ലകളിലുമായി 18 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക. രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ അപേക്ഷാ സമയത്ത് ഓപ്റ്റ് ചെയ്യാമെങ്കിലും കൃത്യമായ പരീക്ഷാ കേന്ദ്രം അഡ്മിറ്റ് കാർഡ് വരുമ്പോൾ മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ.

45 സെൻട്രൽ യൂണിവേഴ്സിറ്റികൾക്ക് പുറമെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) ഫുട് വെയർ ഡിസൈൻ & ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട 95 സ്ഥാപനങ്ങളാണ് ഇപ്പോൾ CUET യുടെ ഭാഗമായിട്ടുള്ളത്.

IA, IB, II, III എന്നിങ്ങനെ 4 വിഭാഗങ്ങളിലായി പരീക്ഷ വിഭജിക്കപ്പെട്ടിട്ടുണ്ട്.
IA യിൽ ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 13 ഭാഷകൾ.
IB യിൽ സംസ്കൃതം, അറബിക്ക്, സ്പാനിഷ്, ഫ്രഞ്ച് ഉൾപ്പെടെ 20 ഭാഷകൾ.
II ൽ അക്കൗണ്ടൻസി, ഫിസിക്സ്, ഇക്കണോമിക്സ് തുടങ്ങി 27 കോർ സബ്ജക്ടുകൾ.
Ill ൽ ജനറൽ ടെസ്റ്റ്.

മൾട്ടിപ്പ്ൾ പോയ്സ് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാവും ഉണ്ടാവുക.
1 ചോദ്യത്തിന് 5 മാർക്ക്.
തെറ്റിയാൽ 1 മാർക്ക് മൈനസാവും.

ഒരു വിദ്യാര്‍ഥിക്ക്‌ താൽപര്യമുള്ള യൂണിവേഴ്സിറ്റികളിൽ ഇഷ്ടമുള്ള 10 വിഷയങ്ങൾ വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഓരോ യൂണിവേഴ്സിറ്റിയും വിവിധ കോഴ്സുളിലേക്ക് പ്രവേശനത്തിന് ഏതെല്ലാം പേപ്പർ അറ്റന്റ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നുണ്ട്.
ഇതനുസരിച്ചാണ് എൻട്രൻസ് പരീക്ഷ എഴുതേണ്ടത്.
വെബ് സൈറ്റിലെ Universities എന്ന ലിങ്കിൽ CUET യുടെ ഭാഗമായ മുഴുവൻ യൂണിവേഴ്സിറ്റികളുടെയും ലിസ്റ്റും, വെബ്‌സൈറ്റിന്റെ ലിങ്കും ലഭിക്കും.

+2 വിൽ പഠിച്ച ഭാഷകളും വിഷയങ്ങളുമായിരിക്കണം സാധാരണ ഗതിയിൽ തിരെത്തെടുക്കേണ്ടത്.
മറ്റു വിഷയങ്ങളുമാവാം..

NCERT സിലബസ്‌ അടിസ്ഥാനമാക്കി
+2 പാഠപുസ്തകങ്ങൾ അനുസരിച്ചാവും ചോദ്യങ്ങൾ.
CUET എഴുതിയത് കൊണ്ട് മാത്രം അഡ്മിഷൻ ലഭിക്കില്ല. പഠിക്കാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ യഥാ സമയം അപേക്ഷ നൽകിയാൽ മാത്രമേ പ്രവേശനത്തിന് പരിഗണിക്കപ്പെടുകയുള്ളൂ..

March 12 രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

Website:
cuet.samarth.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students