AFCAT: എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് ജൂൺ 30 വരെ അപേക്ഷിക്കാം
വ്യോമസേനയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന കോഴ്സിലേക്കുള്ള വിജ്ഞാപനപ്രകാരമാണ് നിലവിൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (ആഫ്കാറ്റ്) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനപ്രകാരം ഇനി സൂചിപ്പിക്കുന്ന ബ്രാഞ്ചുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. ആഫ്കാറ്റ് എൻട്രി: * ഫ്ളൈയിങ് ബ്രാഞ്ച്-ഷോർട്ട് സർവീസ് കമ്മിഷൻ * ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)-ഏറോനോട്ടിക്കൽ എൻജിനിയർ- ഇലക്‌ട്രോണിക്സ് ആൻഡ് ഏറോനോട്ടിക്കൽ എൻജിനിയർ-മെക്കാനിക്കൽ: രണ്ടിനും ഷോർട്ട് സർവീസ് കമ്മിഷൻ. * ഗ്രൗണ്ട് ഡ്യൂട്ടി (നോൻ ടെക്നിക്കൽ)- ഷോർട്ട് സർവീസ് കമ്മിഷൻ-അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ. കൂടാതെ, ആഫ്കാറ്റ് എൻട്രിക്കൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുള്ള മെറ്റിയോറോളജി എൻട്രി (മെറ്റിയോറോളജി ബ്രാഞ്ച്), എൻ.സി.സി. സ്പെഷ്യൽ എൻട്രി (ഫ്ളൈയിങ് ബ്രാഞ്ച്) എന്നിവ വഴിയും വനിതകൾക്ക് ഷോർട്ട് സർവീസ് കമ്മിഷൻ അവസരം ഉണ്ട്. എൻജിനിയറിങ് യോഗ്യത ഇല്ലാത്തവർക്കും ഇവയിൽ ചില തസ്തികകൾക്ക് അപേക്ഷിക്കാം. ഫ്ളൈയിങ് ബ്രാഞ്ചിലേക്ക് 10+2 തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് നിർബന്ധമായും പഠിച്ച് ഈ വിഷയങ്ങൾക്കോരോന്നിനും 50 ശതമാനം മാർക്ക് വാങ്ങി, 60 ശതമാനം മാർക്കോടെയ...