AFCAT: എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് ജൂൺ 30 വരെ അപേക്ഷിക്കാം

വ്യോമസേനയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന കോഴ്സിലേക്കുള്ള വിജ്ഞാപനപ്രകാരമാണ് നിലവിൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (ആഫ്കാറ്റ്) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനപ്രകാരം ഇനി സൂചിപ്പിക്കുന്ന ബ്രാഞ്ചുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.


ആഫ്കാറ്റ് എൻട്രി: * ഫ്ളൈയിങ് ബ്രാഞ്ച്-ഷോർട്ട് സർവീസ് കമ്മിഷൻ * ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)-ഏറോനോട്ടിക്കൽ എൻജിനിയർ- ഇലക്‌ട്രോണിക്സ് ആൻഡ് ഏറോനോട്ടിക്കൽ എൻജിനിയർ-മെക്കാനിക്കൽ: രണ്ടിനും ഷോർട്ട് സർവീസ് കമ്മിഷൻ. * ഗ്രൗണ്ട് ഡ്യൂട്ടി (നോൻ ടെക്നിക്കൽ)- ഷോർട്ട് സർവീസ് കമ്മിഷൻ-അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ.


കൂടാതെ, ആഫ്കാറ്റ് എൻട്രിക്കൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുള്ള മെറ്റിയോറോളജി എൻട്രി (മെറ്റിയോറോളജി ബ്രാഞ്ച്), എൻ.സി.സി. സ്പെഷ്യൽ എൻട്രി (ഫ്ളൈയിങ് ബ്രാഞ്ച്) എന്നിവ വഴിയും വനിതകൾക്ക് ഷോർട്ട് സർവീസ് കമ്മിഷൻ അവസരം ഉണ്ട്.


എൻജിനിയറിങ് യോഗ്യത ഇല്ലാത്തവർക്കും ഇവയിൽ ചില തസ്തികകൾക്ക് അപേക്ഷിക്കാം. ഫ്ളൈയിങ് ബ്രാഞ്ചിലേക്ക് 10+2 തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് നിർബന്ധമായും പഠിച്ച് ഈ വിഷയങ്ങൾക്കോരോന്നിനും 50 ശതമാനം മാർക്ക് വാങ്ങി, 60 ശതമാനം മാർക്കോടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.


ഗ്രൗണ്ട് ഡ്യൂട്ടി (നോൻ ടെക്നിക്കൽ)- അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ് ബ്രാഞ്ചുകളിലേക്ക് 10+2 ഏതെങ്കിലും വിഷയത്തിലെ ബിരുദം എന്നിവ 60 ശതമാനം മാർക്കോടെ നേടിയവരെ പരിഗണിക്കും.


അക്കൗണ്ട്സ് ബ്രാഞ്ചിലേക്ക് ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ/ബാച്ച്‌ലർ ഓഫ്‌ മാനേജ്മെൻറ്് സ്റ്റഡീസ്/ബാച്ച്‌ലർ ഓഫ് ബിസിനസ് സ്റ്റഡീസ്/ബി.­എസ്‌സി. (നാലും ഫൈനാൻസ് സ്പെഷ്യലൈസേഷനോടെ), ബി.കോം, സി.എ./സി.എം.എ./സി.എസ്./സി.എഫ്.എ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു, ബിരുദ തലങ്ങളിൽ 60 ശതമാനംവീതം മാർക്കുവേണം.


എജ്യുക്കേഷൻ ബ്രാഞ്ചിലേക്ക് എക്സിറ്റ് ഓപ്ഷൻ ഇല്ലാത്ത ലാറ്ററൽ എൻട്രി വഴി അല്ലാതെയുള്ള ഇൻറഗ്രേറ്റഡ് പി.ജി. കോഴ്സ് ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ ബിരുദം ഉള്ളവരെ പരിഗണിക്കും. 10+2, പി.ജി. എന്നിവ 50 ശതമാനം മാർക്കും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം 60 ശതമാനം മാർക്കും വാങ്ങി ജയിച്ചിരിക്കണം.


മെറ്റിയോറോളജി ബ്രാഞ്ചിൽ അപേക്ഷിക്കാൻ സയൻസ് സ്ട്രീം/ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ ജ്യോഗ്രഫി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ എൻവയൺമെൻറൽ സയൻസ്/ അപ്ലൈഡ് ഫിസിക്സ്/ഓഷ്യനോഗ്രഫി/ മെറ്റിയോറോളജി/അഗ്രിക്കൾച്ചറൽ


മെറ്റിയോറോളജി/ഇക്കോളജി ആൻഡ് എൻവയൺമെൻറ്്/ജിയോ ഫിസിക്സ്/എൻവയൺമെൻറൽ ബയോളജി എന്നിവയിലൊന്നിൽ പോസ്റ്റ്‌ ഗ്രാജ്വേറ്റ് ബിരുദം ഉള്ളവരെ പരിഗണിക്കും. പ്ലസ്ടു, പി.ജി. തലങ്ങളിൽ 50 ശതമാനം മാർക്കുവേണം. ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് ഓരോന്നിനും 55 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. വിശദമായ വിജ്ഞാപനം https://afcat.cdac.in/AFCAT/index.html ലിങ്കിൽ ഉണ്ട്. ജൂൺ 30 വരെ അപേക്ഷിക്കാം.


 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students