Don't rob your children of their childhood
*മക്കളുടെ ബാല്യത്തെ കവർന്നെടുക്കരുത്. അവർ മനസ്സ് നിറഞ്ഞാസ്വദിക്കട്ടെ പ്രിയപ്പെട്ട അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള വിനയത്തോടുള്ള അഭ്യർത്ഥനയാണിത്. നമ്മളുടെ മക്കൾ നാടിൻ്റെ പ്രതീക്ഷകളാണ്. നാളെയുടെ വാഗ്ദാനങ്ങളാണ്. അവരുടെ ബാല്യം അവരാസ്വദിച്ച് ജീവിക്കട്ടെ. ഒരു ചെറിയ സംഭവ കഥയിലൂടെ... ഓഫീസിലെ തിരക്കിനിടയിലാണ് രാജുവിന് ഭാര്യയുടെ ഫോൺ വന്നത് , " മോനെ നമ്മൾ ടൂഷനയച്ചാലോ , നല്ലതല്ലേ ? "എപ്പോഴാ ടൂഷന് സമയമുള്ളത് " രാജു ഭാര്യയോട് ചോദിച്ചു "വൈകുന്നേരം നാല് മുതൽ ഏഴു വരെ " മറുപടി കേട്ട് രാജു ഞെട്ടി !!! " അത് മോന് കളിക്കാനുള്ള സമയമല്ലേ , കളിക്കാനുള്ള സമയം അപഹരിച്ചുള്ള ഒരു പഠനവും വേണ്ട " രാജു പറഞ്ഞു "അടുത്തുള്ള കുട്ടികളൊക്ക പോകുന്നുണ്ട് " ഭാര്യ മറുപടി പറഞ്ഞു "അവനെ അടുത്തുള്ള കുട്ടികളെ പോലെ ആക്കുകയല്ല , അവനെ അവനാക്കുകയാണ് ചെയ്യേണ്ടത് .. പഠിക്കാൻ സമയം കുറഞ്ഞാലും പ്രശ്നമില്ല .. കളിക്കാനുള്ള സമയം കുറയാൻ പാടില്ല " അതും പറഞ്ഞു രാജു ഫോൺ കട്ട് ചെയ്തു. 🔲നമ്മുടെ കുട്ടികൾക്ക് പതിനഞ്ചു വയസ്സുവരെയെങ്കിലും കളിക്കാൻ മതിയായ സമയം കിട്ടുന്നുണ്ട് എന്ന് നമ്മൾ ഉറപ്പ...