പങ്കുവയ്ക്കുന്നതിലൂടെയാണു മാനവ സമൂഹം ക്ഷേമത്തിലേക്കു വളരുന്നത്

ആഡംബരവും സുഖലോലുപതയും ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ പണവും സമ്പത്തും വാരിക്കൂട്ടാനുള്ള പരക്കം പാച്ചിലിലാണ് ആധുനിക സമൂഹം. എങ്ങനെയും എനിക്കു മുന്നേറണം, എനിക്കു കിട്ടണം എന്നതാണ് ഇന്നത്തെ ആദര്‍ശവാക്യം.

 വിദ്യാഭ്യാസരംഗത്തും സമൂഹത്തിന്‍റെ മറ്റു തലങ്ങളിലുമൊക്കെ മത്സരിച്ച് മുന്നേറുക എന്നതാണ് ഏറെ മുഴങ്ങി കേള്‍ക്കുന്ന ആഹ്വാനം.

 പരസ്പരം പങ്കുവയ്ക്കലിന്‍റെ മനോഭാവത്തിനു വിരുദ്ധമായ ജീവിത മനോഭാവമാണിത്. നമുക്കിടയിൽ,


* മററുള്ളവരേക്കാള്‍ തനിക്കു മാര്‍ക്ക് കൂടുതല്‍ കിട്ടണം എന്ന ചിന്തകൊണ്ട് അറിയാവുന്ന പാഠങ്ങള്‍ മറ്റു കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാതിരിക്കുന്ന കുട്ടികളുണ്ട്.


* മറ്റുള്ളവര്‍ക്ക് എന്തും സംഭവിച്ചു കൊള്ളട്ടെ, എനിക്ക് എന്‍റെ സ്ഥാനം ഉറപ്പിക്കണം എന്നു കരുതുന്നവരുണ്ട്.


* സുഖവും സൗകര്യങ്ങളും എനിക്കും എന്‍റെ ആള്‍ക്കാര്‍ക്കും മതി എന്ന മനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.  നേതൃത്വ- അധികാരസ്ഥാനങ്ങളിരിക്കുന്നവര്‍ ഉള്‍പ്പെടെ.


* പാവപ്പെട്ടവരെയും അധഃസ്ഥിതരെയും തീര്‍ത്തും അവഗണിച്ചു കൊണ്ട്, അവരെ ഒഴിവാക്കിക്കൊണ്ടു വന്‍കിട പദ്ധതികളും വ്യവസായ സമുച്ചയങ്ങളും നടത്തുന്ന ഗവണ്‍മെന്‍റ് പാവപ്പെട്ടവരുടെ ആവശ്യം പരിഗണിക്കാതെ സമ്പന്ന വിഭാഗത്തിന്‍റെ താത്പര്യങ്ങള്‍ക്കനുസൃതമായുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുന്നു.


💧💧പരസ്പരം  പങ്കുവയ്ക്കുന്നതിലൂടെയാണു മാനവ സമൂഹം ക്ഷേമത്തിലേക്കു വളരുന്നത്. മനുഷ്യർ ഒറ്റയായി ജീവിക്കാനുള്ളവനല്ല. പാരസ്പര്യത്തിലും പങ്കുവയ്ക്കലിലുമാണു മനുഷ്യജീവിതം സ്വാര്‍ത്ഥകമാകുന്നത്. അറിയുക, നമ്മിലുള്ളത് എന്തോ അത് കൊടുക്കുമ്പോഴാണു നമുക്കു വേറെ വഴിക്ക് നല്ലത് ലഭിക്കുന്നതും, പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് നമ്മുടെ ഉള്ളവും നമ്മിൽ ഉള്ളതും നിറയുന്നതും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students