കേരള എൻട്രൻസിന് വിവിധ വിഭാഗക്കാർ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ,സീറ്റ് വിഭജനം....
*ക്രീമിലെയറിൽ അല്ലെന്ന് തെളിയിക്കാൻ* കേരള എൻട്രൻസ് പരീക്ഷയിൽ പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രോസ്‌പെക്‌ടസിന്റെ 11–ാം അനുബന്ധത്തിലെ പിന്നാക്ക സമുദായ ലിസ്‌റ്റിലെ (പേജ് 145, 146) ഏതു വിഭാഗത്തിൽപ്പെടുന്നുവെന്നും വ്യക്തമാക്കിയിരിക്കണം. സംവരണാർഹതയുള്ള ക്രിസ്ത്യൻ വിദ്യാർഥികൾ ഏത് ഉപവിഭാഗമെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്. സംവരണം കിട്ടാൻ മറ്റർഹസമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ നൽകണം. ഓരോ തരത്തിലുമുള്ള സംവരണം ലഭിക്കുന്നതിന് പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ യഥാസമയം അപ്‌ലോഡ് ചെയ്യണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതിസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. *സീറ്റു വിഭജനം* എംബിബിഎസ്, ബിഡിഎസ് സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ടയായി നീക്കിവച്ചിരിക്കുന്നു. അഗ്രി / വെറ്ററിനറി / ഫിഷറീസ് / സർവകലാശാലകളിലെ കോഴ്സുകൾക്കുമുണ്ട് അഖിലേന്ത്യാ വിഹിതം. കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ നോമിനികൾക്കും മറ്റുമുള്ള സംവരണ സീറ്റുകൾ വേറെ. സ്‌പോർട്‌സ്, എൻസിസി...