ജീവിക്കാനുള്ള ഒരവസരവും നമ്മൾ പാഴാക്കരുത്

 അറിയുക: 

ജീവിക്കാനുള്ള ഒരവസരവും നമ്മൾ പാഴാക്കരുത് കാരണം ജീവിതം തന്നെ വലിയ ഒരവസരമാണ് '


കഴിവുകൾ കൊണ്ട് ലോകം കീഴടക്കിയവർ കുറവുകൾ ഇല്ലാത്തവരായിരുന്നില്ല….


ചിരിക്കുന്ന മുഖങ്ങൾ നമ്മെ പഠിപ്പിക്കുന്നത് അവർക്ക് കുറ്റങ്ങളും കുറവുകളും ഇല്ല എന്നതല്ല അതു കാണാതിരിക്കാനും കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്… 


സ്വന്തം കുറവുകളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയാത്തവരാണ് തകർന്നുപോയിട്ടുള്ളത്….


എനിക്കു ഒത്തിരിയേറെ കുറവുകളുണ്ട് ഞാൻ മറ്റുള്ളവരെക്കാൾ വളരെ താഴെയാണ് എന്ന ചിന്ത തന്നെയാണ് സത്യത്തിൽ നമ്മുടെയൊക്കെ ഏറ്റവും വലിയ കുറവ്…


 സ്വയം അംഗീകരിക്കാത്ത ഒരാൾക്കും നിലനില്പുണ്ടാവില്ല..

 അതിനാൽ സ്വന്തം കുറവുകളെ അംഗീകരിക്കുക…

അവയെ കുറവുകളായി കാണാതെ മികവുകളായി കാണുക…….

മറ്റുള്ളവരിലില്ലാത്ത പലതും നിങ്ങളിലുണ്ടെന്ന് വിശ്വസിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students