മാറ്റങ്ങളുമായി സിയുഇടി-യുജി പരീക്ഷ 2024

കേന്ദ്രസര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്കുള്ള ബിരുദപ്രവേശനത്തിനുള്ള സിയുഇടി - യുജി പരീക്ഷ ഈ വര്ഷം മുതൽക്ക്  ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ . രാജ്യത്തെ ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ എല്ലാവര്‍ക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷയെഴുതാനായി ഇതിലൂടെ സാധിക്കും.

2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളിൽ കപ്യൂട്ടര്‍ അധിഷ്ഠിതമായി പല ദിവസങ്ങളിലായിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത് . പിന്നീട് നോര്‍മ്മലൈസേഷനിലൂടെ മാര്‍ക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം വരെ ഒരു വിദ്യാര്‍ത്ഥിക്ക് 10 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം 

എന്നാല്‍ *ഈ വര്‍ഷം മുതലിത് ആറെണ്ണമായി ചുരുങ്ങും. 3 പ്രധാന വിഷയങ്ങള്‍, 2 ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും 6 വിഷയങ്ങള്‍.*

ഹൈബ്രിഡ് രീതി നിലവില്‍ വരുന്നതോടെ പരീക്ഷ ദിനങ്ങളും, പരീക്ഷ കേന്ദ്രങ്ങളും കുറയ്ക്കാനും ഫലം വേഗത്തില്‍ പ്രഖ്യാപിക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിലും പരീക്ഷ കേന്ദ്രം സജ്ജീകരിക്കാനാവും 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students