നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് [NEST - 2023]

+2 സയൻസ് വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടേയും ശ്രദ്ധയിലേക്ക്..


ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മത്സ് തുടങ്ങി അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള പഠനവും ഗവേഷണവും
ആഗ്രഹിക്കുന്ന മിടുക്കന്മാർക്കും മിടുക്കികൾക്കും തെരെഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷനാണ് ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾ.
+2 സയൻസിന് ശേഷം നേരിട്ട് 5 വർഷം കൊണ്ട് MSc ഡിഗ്രി നേടാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾക്ക് പഠിക്കാനവസരം നൽകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് ഭുവനേശ്വറിലെ National Institute of Science& Research (NISER), അതുപോലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി , സെന്റർ ഓഫ് എക്സലൻസ് ഇൻ ബെക്സിക്ക് സയൻസെസ്, [UM DAE CEBS] എന്നിവ.
കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണിത് രണ്ടും

NISER ൽ 200, UM DAE CEBS ൽ 57 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.
സംവരവിഭാഗക്കാർക്ക് നിയമാനുസൃതമായ സംവരണം ലഭിക്കും.

NISER റിലും, UM DAE CEBS യിലും
പ്രവേശനം നൽകുന്നതിനായുള്ള എൻട്രൻസ് പരീക്ഷയാണ് NEST,
+2 സയൻസ് വിദ്യാർത്ഥികൾക്ക് ഇതിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ജൂൺ 24 നാണ് ഈ വർഷത്തെ NEST പരീക്ഷ.
പരീക്ഷക്ക് കേരളത്തിൽ 12 സെന്ററുകൾ ലഭ്യമാണ്.
9 - 12.30, 2.30 - 6.00 എന്നിങ്ങനെ 2 സെഷനുകളായിട്ടാണ് പരീക്ഷ നടക്കുന്നത്.
മെയ് 17 വരെ NEST ന് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
Ex. Fee: 1200 രൂപ
പെൺകുട്ടികൾക്ക് : 600 രൂപ മതിയാവും

റെസിഡൻഷ്യൽ രീതിയിലുള്ള പഠനമാണ് ഇവിടെ.
സെലക്ഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 20000 രൂപ വാർഷിക ഗ്രാന്റും, 20000 രൂപ സമ്മർ ഇറ്റേൺഷിപ്പും ലഭിക്കും എന്നത് പ്രത്യേം ശ്രദ്ധിക്കേണ്ടതാണ്..

വിശദാംശങ്ങൾക്ക്:
www.nestexam.in
എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students