കൊച്ചിൻ യൂണിവേഴ്സിറ്റി ബി.ടെക്/സയൻസ് റാങ്ക് പട്ടികയിൽ ഉണ്ട്. ആദ്യ അലോട്മെൻറിൽ സ്റ്റേറ്റ് മെറിറ്റിൽ ഏതു റാങ്കുവരെയുള്ളവർക്ക് അലോട്മെൻറ് കിട്ടിയിട്ടുണ്ട്?

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി (കുസാറ്റ്) തൃക്കാക്കര കാമ്പസിലും (സ്കൂൾ ഓഫ് എൻജിനിയറിങ്), കുട്ടനാട് കാമ്പസിലും (കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്) മറ്റ് ഡിപ്പാർട്ടുമെൻറുകളിലുമായാണ് എൻജിനിയറിങ് കോഴ്സുകൾ നടത്തുന്നത്.


ആദ്യറൗണ്ട് അലോട്‌മെന്റ്, സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലെ ജനറൽ കാറ്റഗറിയിലെ വിവിധ ബ്രാഞ്ചുകളിലെ അവസാനറാങ്കുകൾ ഇപ്രകാരമാണ്:


രണ്ടു കാമ്പസുകളിലും ഉള്ള ബ്രാഞ്ചുകളിലെ സ്റ്റേറ്റ് മെറിറ്റ്/ജനറൽ അവസാനറാങ്കുകൾ: സിവിൽ-876 (തൃക്കാക്കര), 1727 (കുട്ടനാട്); കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനിയറിങ്-84,398; ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്സ്-322, 1361; ഇലക്‌ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ-216, 909; ഇൻഫർമേഷൻ ടെക്നോളജി -492, 1130; മെക്കാനിക്കൽ-754, 1645. തൃക്കാക്കരയിലുള്ള സേഫ്റ്റി ആൻഡ്‌ ഫയർ-586.


തൃക്കാക്കര കാമ്പസിലെ ഡിപ്പാർട്ടുമെൻറുകളിലെ പ്രോഗ്രാമുകൾ: നേവൽ ആർക്കിടെക്ചർ ആൻഡ്‌ ഷിപ്പ്ബിൽഡിങ്‌-218, ഇൻസ്ട്രുമെേൻറഷൻ-1041, പോളിമർ സയൻസ് ആൻഡ്‌ എൻജിനിയറിങ്-954.


ഇൻറഗ്രേറ്റഡ് എം.എസ്‌സി. ഇൻ ഫോട്ടോണിക്സ്‌-551; എം.എസ്‌സി. (5 വർഷ ഇൻറഗ്രേറ്റഡ്) ഇൻ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ്‌ ഡേറ്റാ സയൻസ്)-413; ഇൻറഗ്രേറ്റഡ് എം.എസ്‌സി (സയൻസ്)-45.


ഈ കോഴ്സുകൾക്ക്, സംവരണവിഭാഗം, ഓൾ ഇന്ത്യ മെറിറ്റ്, എൻ.ആർ.ഐ. സീറ്റ് എന്നിവയിൽ അലോട്മെൻറ് ലഭിച്ച ലാസ്റ്റ് റാങ്കുകളുടെ വിവരം, https://admissions.cusat.ac.in-ൽ ഉള്ള ‘‘ലാസ്റ്റ് റാങ്ക് ഡീറ്റെയിൽസ്’’ ലിങ്കിൽ ലഭിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students