Knowledge Economy Mission Kerala

 എന്താണ് കേരള നോളജ് എക്കോണമി മിഷൻ ? 

നല്ലൊരു തൊഴിൽ സ്വന്തമാക്കാൻ ഉയർന്ന വിദ്യാഭ്യാസവും മാർക്കും മാത്രം മതിയാവില്ല പുതിയ ലോകത്തിലെ തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകർക്ക് ആവശ്യമാണ്, ഈ മാറ്റങ്ങൾക്ക് അനുസരിച്ചു കേരളത്തിലെ തൊഴിലന്വേഷകരെ തയ്യാറാക്കുന്നതിനും സ്വന്തം കഴിവിനും യോഗ്യതക്കും അനുയോജ്യമായ തൊഴിൽ നേടുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി കേരള സർക്കാർ, കേരള ഡെവലപ്മെന്റ് & ഇന്നോവേഷൻ സ്ട്രാറ്റർജി കൗൺസിൽ  ( K-DISC) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ ( Knowledge Economy Mission Kerala ) എന്നത്.


🔻KKEM ചെയ്യുന്നത് 


2026നകം ചുരുങ്ങിയത് 20 ലക്ഷം പേർക്ക് തൊഴിൽ

ലോകമെമ്പാടുമുള്ള നവതൊഴിലുകൾ സ്വന്തം നാട്ടിലോ വീട്ടിലോ ഇരുന്ന് ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.


തൊഴിലന്വേഷകരെ കണ്ടെത്തി ലിസ്റ്റ് ചെയ്യുന്നു.


തൊഴിൽദാതാക്കളുടെ ആവശ്യാനുസരണം തൊഴിലന്വേഷകരെ സജ്ജരാക്കുന്നു.


നൈപുണ്യം ആവശ്യമെങ്കിൽ പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കുന്നു.


തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ഒരേ പ്ലാറ്റ്‌ഫോമിൽ അണിനിരത്തുന്നു.


തൊഴിൽ ദാതാക്കളുടെ ആവശ്യം അനുസരിച്ചു തൊഴിൽ അന്വേഷകരെ ലഭ്യമാക്കുന്നു.


🔰സവിശേഷതകൾ.


യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴിൽ.


വൈദഗ്ധ്യ തൊഴിലുകളിൽ പരിശീലനം.


സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ.


വ്യക്തിത്വവികാസത്തിനുള്ള പരിശീലനം.


കമ്മ്യൂണിക്കേഷൻ സ്കിൽ , റോബോട്ടിക് ഇന്റർവ്യൂ


തൊഴിൽ പരിശീലനത്തിനുള്ള സ്കോളർഷിപ് / ലോൺ

ഫ്രീലാൻസ് ,പാർട് ടൈം , ഗിഗ് ജോലികൾ


പരിശീലനം ലഭിച്ചവരെ തൊഴിൽദാതാവിനു ലഭ്യമാക്കും.


⌛എന്താണ് ഇതിലേക്കുള്ള യോഗ്യത?


പ്ലസ് ടു / പ്രീഡിഗ്രി / ഐടിഐ / ഡിപ്ലോമ / ഡിഗ്രീ എന്നിവയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർ.


18 നും 59 നും ഇടയിൽ പ്രായം ഉള്ളവരാകണം.


🔹 എങ്ങിനെ ഈ പദ്ധതിയിൽ എങ്ങനെ ഭാഗമാകാം?


knowledgemission.kerala.gov.in എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പേര് രജിസ്റ്റർ ചെയ്യുക.


ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വ്യക്തിത്വ വികസനം,നൈപുണ്യ പരിശീലനം,കമ്മ്യൂണിക്കേഷൻ പരിശീലനം, കരിയർ മെന്റർമാരുടെ സേവനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി നവലോക തൊഴിലുകൾക്ക് പ്രാപ്തരാവുക.


നിങ്ങളുടെ കഴിവിനും തൊഴിൽ ദാതാക്കളുടെ ആവശ്യത്തിനും അനുസരിച്ചുള്ള തൊഴിലിനു തയ്യാറെടുപ്പ് നടത്തുക.


🔻ആർക്കൊക്കെ ഈ പദ്ധതി പ്രയോജനപ്പെടും ?


കഴിവും യോഗ്യതയും പരിശീലനത്തിലൂടെ മെച്ചപ്പെടുത്തി നിലവിലെ തൊഴിലിനേക്കാൾ മികച്ച തൊഴിൽ നേടുന്നവർക്ക്.


വിവിധ കാരണങ്ങളാൽ ഇടക്ക് വച്ച് തൊഴിൽ ഉപേക്ഷിക്കേണ്ടി വന്ന വനിതകൾക്ക്.


വിദേശത്തെ തൊഴിൽ ഉപേക്ഷിച്ചോ നഷ്ടമായോ നാട്ടിലെത്തിയ പ്രവാസികൾക്ക്.


⌛തൊഴിൽ അന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകുന്നവർ.


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും


അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (ASAP).


കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്.


ഐ സി ടി അക്കാദമി കേരള.


കുടുംബശ്രീ .


വ്യവസായ ശാലകളും സ്റ്റാർട്ടപ്പുകളും.


▶️രജിസ്ട്രേഷൻ നടത്താൻ ഉള്ള ലിങ്ക്:  knowledgemission.kerala.gov.in


📞ഹെല്പ് ലൈൻ നമ്പർ : 0471 2737882

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students