2024 മുതൽ നീറ്റ് പി.ജിയില്ല : പകരം 'നെക്സ്റ്റ്

 എം.ബി.ബി.എസ്. അവസാനവർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷയായ ‘നെക്സ്റ്റ്’ 2024 അധ്യയനവർഷംമുതൽ പ്രാബല്യത്തിൽവരുന്ന സാഹചര്യത്തിൽ അടുത്തവർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കുന്ന നീറ്റ് പി.ജി. പരീക്ഷ അവസാനത്തേതാകുമെന്ന് റിപ്പോർട്ട്.


ദേശീയ പരീക്ഷാ ഏജൻസിയാകും നെക്‌സ്റ്റ് പരീക്ഷ നടത്തുക. ഇതിന് മുന്നോടിയായി മോക് പരീക്ഷയുമുണ്ടാകും.


എൻ.എം.സി. നിയമപ്രകാരം നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് സംസ്ഥാന-ദേശീയ മെഡിക്കൽ രജിസ്റ്ററിൽ പേരുചേർത്തശേഷം പ്രാക്ടീസ് ചെയ്യാം. പി.ജി. മെഡിക്കൽ പ്രവേശനം, വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്.എം.ജി.ഇ.) എന്നിവയ്ക്കും നെക്സ്റ്റ് ബദലാകും.

 എയിംസ് ഉൾപ്പെടെയുള്ള കോളേജുകളിലേക്കുള്ള പി.ജി. പ്രവേശനം നെക്സ്‌റ്റിന്റെ അടിസ്ഥാനത്തിലാകും. റാങ്ക് മെച്ചപ്പെടുത്താൻ നെക്സ്റ്റ് ഒന്നിലധികംതവണ എഴുതാം. 2019-ൽ പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മിഷൻ ചട്ടത്തിലാണ് നെക്സ്റ്റ് പരീക്ഷയ്ക്കുള്ള നിർദേശം ഉൾപ്പെടുത്തിയിട്ടുള്ളത്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students