കേന്ദ്ര സർക്കാർ ജോലികൾക്കും വൺ ടൈം രജിസ്ട്രേഷൻ

 2022 ഓഗസ്റ്റിലാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഉദ്യോഗാർഥികൾക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടൽ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഓരോ തവണയും അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ചു നൽകേണ്ട സ്ഥിതിക്ക് മാറ്റം വരുമെന്ന പ്രഖ്യാപനത്തോടെയാണ് യു.പി.എസ്.സി. പോർട്ടൽ ആരംഭിച്ചത്. 

വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾക്കുള്ള സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഒറ്റത്തവണ അപ്ലോഡ് ചെയ്താൽ മതിയാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

 എപ്പോൾ വേണമെങ്കിലും ഇതിൽ പുതിയവ കൂട്ടിച്ചേർക്കാം. അടിസ്ഥാന വിവരങ്ങൾ ഉദ്യോഗാർഥികൾ നേരത്തെ നൽകുന്നതിനാൽ അപേക്ഷകളിൽ തെറ്റുകൾ വരാതിരിക്കാനും അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള സമയം ലാഭിക്കാനും ഇത് സഹായിക്കും.


🔹രജിസ്ട്രേഷൻ


ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടലിന്റെ https://upsconline.nic.in/OTRP എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന രീതിയിൽ തന്നെ പേരും മറ്റ് വിവരങ്ങളും നൽകാൻ ശ്രദ്ധിക്കണം. ഉദ്യോഗാർഥിയുടെ ജെൻഡർ, ജനന തിയതി, പിതാവിന്റെയും മാതാവിന്റെയും പേര്, മൈനോരിറ്റി സ്റ്റാറ്റസ്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, പത്താംക്ലാസ് ബോർഡ് പരീക്ഷയുടെ റോൾനമ്പർ എന്നിവ ഓൺലൈൻ ഫോമിൽ തെറ്റുകൂടാതെ പൂരിപ്പിച്ചു നൽകണം. ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ അപേക്ഷാ സമർപ്പണ വേളയിൽ അപ്ലോഡ് ചെയ്താൽ മതിയാകും.


രജിസ്ട്രേഷൻ സമയത്തു തന്നെ ഉദ്യോഗാർഥിയുടെ ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഒ.ടി.പി. വഴി സ്ഥിരീകരിക്കും.

 രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ ലഭിക്കുന്ന 15 അക്ക വൺടൈം രജിസ്ട്രേഷൻ ഐ.ഡി. ഉപയോഗിച്ചാണ് പിന്നീട് ലോഗിൻ ചെയ്യേണ്ടത്.

 ഒ.ടി.ആർ.ഐ.ഡി. ഇ-മെയിലിലും ഫോണിൽ എസ്.എം.എസ്. ആയും ലഭിക്കും. 

ആദ്യ ലോഗിനിൽ തന്നെ പാസ്വേഡ് മാറ്റാനാകും.

 ഒറ്റത്തവണ രജിസ്ട്രേഷന് ഉദ്യോഗാർഥികളിൽ നിന്നും യാതൊരു ഫീസും ഈടാക്കില്ല.


🔹ഡാഷ്ബോർഡ്


ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ആപ്ലിക്കേഷൻ സ്റ്റാറ്റസ്, മുൻപ് സമർപ്പിച്ച അപേക്ഷകളുടെ വിവരം, അക്ഷേകൾ പിൻവലിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഡാഷ്ബോർഡിൽ ലഭ്യമാകും. ഉദ്യോഗാർഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ കാണാനും ആവശ്യമെങ്കിൽ പാസ്വേഡ് മാറ്റാനുമുള്ള ലിങ്കുകൾ ഡാഷ്ബോർഡിൽ ഉണ്ടായിരിക്കും.

 പോർട്ടലിൽനിന്നും യു.പി.എസ്.സിയുടെ മെയിൻ വെബ്സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യം ഡാഷ്ബോർഡിൽ ലഭ്യമാണ്. 

ഇതിലൂടെ ഉദ്യോഗാർഥികൾക്ക് വരാനിരിക്കുന്ന പരീക്ഷകൾ അറിയുന്നതോടൊപ്പം കമ്മിഷന്റെ പരീക്ഷാ കലണ്ടർ ഡൗൺലോഡ് ചെയ്യാനുമാകും.


🔹അപേക്ഷ


ഉദ്യോഗാർഥിയുടെ യോഗ്യതക്കനുസൃതമായുള്ള ഒഴിവുകളിലേക്ക് വൺടൈം രജിസ്ട്രേഷൻ പോർട്ടലിൽനിന്ന് അപേക്ഷിക്കാനാകും.

 നിലവിൽ https://upsconline.nic.in വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. 


രണ്ട് ഘട്ടമായാണ് അപേക്ഷാ സമർപ്പണം. അപേക്ഷയ്ക്കൊപ്പം ഫോട്ടോ, ഒപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.


ഫോട്ടോയും ഒപ്പും:

 ഫോട്ടോ, ഒപ്പ് എന്നിവ ജെ.പി.ജി. ഫോർമാറ്റിൽ മാത്രമേ അപ്ലോഡ് ചെയ്യാവൂ. 

ഫയൽ സൈസ് 20 കെ.ബി.-300 കെ.ബി. ഇവക്കിടയിൽ ആയിരിക്കണം. 

ഇമേജ് റെസൊല്യൂഷൻ കുറഞ്ഞത് 350 x 350 പിക്സൽ, കൂടിയത് 1000 x 1000 പിക്സൽ ആയിരിക്കണം.

 ബിറ്റ് ഡെപ്ത് 24 ബിറ്റിൽ സെറ്റ് ചെയ്യണം.


തിരിച്ചറിയൽ രേഖ:

 പി.ഡി.എഫ്. ഫോർമാറ്റിൽ മാത്രമേ തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ. 

ഫയൽ സൈസ് 20 കെ.ബിയിൽ കുറയാനോ 300 കെ.ബിയിൽ കൂടാനോ പാടില്ല. 

അപേക്ഷയുടെ ആദ്യഘട്ടത്തിൽ തിരിച്ചറിയൽ രേഖയുടെ നമ്പർ നൽകണം. 

ഇതേ രേഖ തന്നെ അപ്ലോഡ് ചെയ്യണം. ഇലക്ഷൻ കമ്മിഷൻ നൽകുന്ന ഫോട്ടോ ഐ.ഡി. കാർഡ്, ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ ഇതിനായി ഉപയോഗിക്കാം.

 അപ്ലോഡ് ചെയ്യുന്ന തിരിച്ചറിയൽ കാർഡ് പരീക്ഷയ്ക്ക് പോകുമ്പോൾ കൈയിൽ കരുതണം.


അപേക്ഷാ ഫീസ് ഓൺലൈനായും എസ്.ബി.ഐ. ബ്രാഞ്ചുകൾ മുഖേന നേരിട്ടും അടയ്ക്കാനാകും.

 അപേക്ഷ പൂർത്തിയാകുന്ന ഘട്ടത്തിൽ കൺഫർമേഷൻ മെസേജ് രജിസ്റ്റർ ചെയ്ത ഇ-മെയിലിൽ ലഭിക്കും. 


ഒറ്റത്തവണ രജിസ്ട്രേഷനുമായി കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in, https://upsconline.nic.in എന്നീ വെബ്സൈറ്റുകൾ കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students