Skill Development Institute

 *ലക്ഷത്തിലധികം രൂപ ചെലവുവരുന്ന പരിശീലനത്തിന് ആകെ മുടക്കേണ്ടത് 5000 രൂപ. പഠിച്ചിറങ്ങിയാലോ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയിൽ കയറാനാകും*


നിങ്ങൾ ഒരു ഐടിഐ യോഗ്യത നേടിയ ആളാണെങ്കിൽ, എണ്ണക്കമ്പനികളിലെ ജോലികളാണ് നിങ്ങള്കുടെ സ്വപ്നമെങ്കിൽ  *നിങ്ങൾക്കിതാ സുവർണ്ണാവസരം.*


അങ്കമാലിയിലെ സ്കിൽ ഡവലപ്മെന്റ് ഇന്സ്ടിട്യൂട്ടിലെക്ക് നിങ്ങൾക്ക് കടന്നു വരാം, സ്‌കിൽ പോളിഷ് ചെയ്യാം. കരിയറിൽ തിളങ്ങാം.


*എന്താണ് എസ്.ഡി.ഐ.*


രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നുനടത്തുന്ന പരിശീലന കേന്ദ്രങ്ങളാണ്  സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ  (എസ്.ഡി.ഐ.) എണ്ണ-പ്രകൃതിവാതകമുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളാണ് ഇവിടെ  പരിശീലിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതല. പൂർണമായും റസിഡൻഷ്യൽ രീതിയിലാണ് പരിശീലനം. ഭുവനേശ്വർ, വിശാഖപട്ടണം, അഹമ്മദാബാദ്, ഗുവാഹാട്ടി, റായ്ബറേലി എന്നിവിടങ്ങളിലാണ് കൊച്ചിക്കു പുറമെ മറ്റുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ആണ്  കേരളത്തിലെ കേന്ദ്രം പ്രവർത്തിക്കുന്നത്.


*നടത്തുന്ന കോഴ്‌സുകൾ*


1. ഇൻഡസ്ട്രിയൽ ഇലക്‌ട്രീഷ്യൻ- വൻ വ്യവസായശാലകളിലെ പവർ ഇലക്‌ട്രിക്കൽ സംവിധാനത്തിന്റെ സമ്പൂർണ നിയന്ത്രണമാണ് പഠിക്കാനുള്ളത്.

2. ഇൻഡസ്ട്രിയൽ വെൽഡർ- വിദേശനിർമിത സോൾഡമാറ്റിക് വെൽഡിങ് സിമുലേറ്ററിന്റെ സഹായത്തോടെയുള്ള നൂതനമായ വെൽഡിങ് സാങ്കേതികവിദ്യ പരിശീലിക്കാം.

3. ഫിറ്റർ ഫാബ്രിക്കേറ്റർ - എണ്ണക്കമ്പനികളിലെ പൈപ്പ് ഫിറ്റിങ്, ഇൻഡസ്ട്രിയൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയവ പരിശീലനത്തിൽ ചിലതുമാത്രം.

4. പ്രോസസ് ഇൻസ്ട്രുമെന്റേഷൻ ഓപ്പറേറ്റർ - വ്യവസായശാലകളിലെ മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ വിഭാഗങ്ങളിലെ ഓട്ടോമേഷൻ ശൃംഖലയുടെയും കൺട്രോൾ സെന്ററുകളുടെയും നിയന്ത്രണത്തിലുള്ള പരിശീലനം.


*വർഷത്തിൽ രണ്ട് ബാച്ച്*


പരിശീലനകാലം ആറുമാസം. ഐ.ടി.ഐ.യാണ് പ്രവേശനയോഗ്യത. മാർച്ചിലും സെപ്റ്റംബറിലും രണ്ടുബാച്ചുകൾ. ഓരോ കോഴ്‌സിനും 45 വീതം സീറ്റുള്ളതിൽ പെൺകുട്ടികൾക്കും സംവരണമുണ്ട്.


ഇലക്‌ട്രീഷ്യൻ, വയർമാൻ, ഇലക്‌ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, പവർ ഇലക്‌ട്രോണിക്, വെൽഡർ, ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, ഷീറ്റ് മെറ്റൽ വർക്കർ, ടൂൾ ആൻഡ് ഡൈമേക്കിങ് എന്നീ ട്രേഡുകൾ പഠിച്ചവർക്ക് അപേക്ഷിക്കാം. 

പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി.) സർട്ടിഫിക്കറ്റ് ലഭിക്കും. 

പ്രമുഖ സ്‌കിൽ പരിശീലന സ്ഥാപനമായ  നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനാണ് (എൻ.ടി.ടി.എഫ്.) ആണ് പരിശീലനത്തിലെ പങ്കാളി.


*കാമ്പസ് പ്ലേസ്‌മെന്റ്*


മുൻ വർഷങ്ങളിൽ  കോഴ്‌സ് പൂർത്തിയാക്കിയ 90% പേർക്കും  വിദേശത്തുൾപ്പെടെ പ്രമുഖ കമ്പനികളിൽ തൊഴിൽ ലഭിച്ചു. പോളണ്ടിലെ നൊവാടെക്, കുവൈത്തിലെ എൻ.ബി.ടി.സി., ഐ.എഫ്.ബി., ടാറ്റാ മോട്ടോഴ്‌സ്, ഷിൻഡ്‌ലെർ, കോൺസർട്ട്, സെയിന്റ് ഗോബെയ്ൻ, പ്രൊപ്പെൽ തുടങ്ങി 40-ഓളം കമ്പനികൾ പ്ലേസ്‌മെന്റ് സെല്ലുമായി സഹകരിക്കുന്നു.


*പരിശീലന രീതി.*


ദിവസവും രാവിലെ 6.15-ന് യോഗപരിശീലനത്തോടെ ക്ലാസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസവും എട്ടുമുതൽ അഞ്ചുവരെ പരിശീലനം. ഇംഗ്ലീഷ് ഭാഷയിലും കംപ്യൂട്ടറിലും വ്യക്തിത്വ വികസനത്തിലും പരിശീലനം, ആഴ്ചയിലൊരിക്കൽ കൗൺസലിങ്, സുരക്ഷാ ക്ലാസുകൾ എന്നിവയും കോഴ്‌സിനൊപ്പമുണ്ട്. 


*എല്ലാം ഫ്രീ:* ഹോസ്റ്റൽ, ഭക്ഷണം എന്നിവയ്ക്കുപുറമേ യൂണിഫോം, ലാബ് സ്യൂട്ട്, യോഗാ സ്യൂട്ട്, ബാഗ്, ബുക്കുകൾ, സേഫ്‌റ്റി ഷൂസ്, മറ്റുപഠനോപകരണങ്ങൾ എന്നിവയൊക്കെ സൗജന്യമാണ്.


*പ്രവേശനപരീക്ഷ*


വർഷത്തിൽ രണ്ടുതവണ നടത്തുന്ന മൾട്ടിപ്പിൾ ചോയ്‌സ്  പ്രവേശനപ്പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്.  കോഴ്‌സ് തുടങ്ങുന്നതിന് ഒന്നരമാസംമുമ്പ് വിജ്ഞാപനം വരും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ നൽകാനും കൂടുതൽ വിവരങ്ങൾക്കും https://www.sdskochi.com/admissions/


നേരിട്ട് സംസാരിക്കണമെങ്കിൽ ഫോൺ:  0484 2983383/2826851/2826850/8075871801


*പൂർണ്ണ വിലാസം* 


സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി സൗത്ത്, എറണാകുളം. 

ഇ-മെയില്‍: sdikochi@gmail.com

വെബ്സൈറ്റ്: www.sdskochi.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students