"MAKE TRACKS " : Career Webinar Series By കരിയർ ഗൈഡൻസ് ക്ലബ്, GHSS KADIKKAD

"MAKE TRACKS "

* Supporting Students to make their Career Dreams a Reality*

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ കരിയറുകളെ കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്നതാണ് ഈ വെബിനാർ സീരീസിൻ്റെ ഉദ്ധേശലക്ഷ്യം.

ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് അഡോണ്‍സന്റ് കൗണ്‍സിലിങ് സെല്ലിൻ്റെ കീഴിലാണ്  കരിയർ ഗൈഡൻസ് ക്ലബ് .

കരിയർ ഗൈഡൻസ് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. 

ഉപരിപഠനത്തിന് ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്നാല്‍ ഒരര്‍ത്ഥത്തില്‍ ജോലി തെരഞ്ഞെടുക്കുക തന്നെയാണ്. 

മാറ്റങ്ങളെയും ഭാവിയിലെ സാധ്യതകളെയും മുന്നില്‍ കണ്ടുവേണം തൊഴില്‍ തെരഞ്ഞെടുക്കാന്‍.

പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്. 

അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. 

ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താല്‍പ്പര്യവുമെന്ന് ഒരു വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം.

ഒരു കോഴ്‌സ് പഠിക്കുക. പിന്നീട് മറ്റൊരു ജോലി  ജോലി തേടിപ്പോകുക. 

ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്.

 ഇഷ്ടപ്പെട്ട ജോലികളാണെങ്കിലും അവയില്‍ ഏതാണ് തനിക്ക് ഏറ്റവും കൂടുതല്‍ യോജിച്ചതെന്ന് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ട പോലെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് ഇതിനൊക്കെ കാരണം. 

ഇവിടെയാണ് കരിയര്‍ ഗൈഡൻസ് ക്ലബ്ബിൻ്റെ ആവശ്യകത പ്രസക്തമാവുന്നത്.

തന്റെ അഭിരുചികള്‍ക്കിണങ്ങുന്ന, ആസ്വദിച്ചു ചെയ്യാന്‍ കഴിയുന്ന ജോലികളെ നേരത്തെ തന്നെ മനസ്സിലാക്കാനും തൻ്റെ കരിയറില്‍ വിജയിക്കാനും കരിയര്‍ കൗണ്‍സലിങ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ് താനും.


മിക്കവരും കരിയര്‍ തിരഞ്ഞെടുക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തില്‍ സുഹൃത്തുകളുടെ സ്വാധീനം കൊണ്ടാണ്.

 സുഹൃത്തുക്കള്‍ ഒരു കാര്യത്തെ നല്ലതാണെന്ന് പറയുമ്പോള്‍ നമ്മുടെ താത്പര്യമനുസരിച്ച് നമുക്കും അത് ശരിയാണെന്ന് തോന്നാം. അത് ശരിയായിരിക്കുകയും ചെയ്യും. 

പക്ഷേ,  നമ്മുടെ സ്വഭാവവും കഴിവുമായി അതു പൂര്‍ണ്ണമായും യോജിക്കുമോ എന്നതാണ് കാര്യം.

 പിന്നെ ചിലര്‍ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നത് അതിലെ ജോലി സാധ്യതകൾ മുന്നില്‍കണ്ടാണ്. അതിന്റെ ഗുണങ്ങള്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉയര്‍ച്ച ഇതൊക്കെ ഇത്തരക്കാരെ ആകര്‍ഷിക്കും. 

ഇവിടെ നാം മറന്നുപോകുന്ന കാര്യം ഇഷ്ടമുള്ള ജോലി ആസ്വദിച്ച് ചെയ്യുമ്പോള്‍ മാത്രമേ ഉയര്‍ച്ചയും പ്രശസ്തിയും തേടിയെത്തുള്ളു എന്ന നഗ്ന സത്യമാണ്.


അതിന് ആദ്യം വേണ്ടത് നാമെന്താണെന്ന് അറിയുകയാണ്. നമ്മുടെ ഇഷ്ടങ്ങളേക്കാള്‍ ഏതിലാണ് മികവുപുലര്‍ത്താന്‍ കഴിയുക എന്ന തിരിച്ചറിവാണ്. 

കണക്കില്‍ ഇഷ്ടവും ആര്‍ക്കിടെക്ചറില്‍ താത്പര്യവുമുള്ള കുട്ടി അതുകൊണ്ട് മാത്രം ആര്‍ക്കിടെക്ചര്‍ കോഴ്‌സ് എടുത്താല്‍ വിജയിക്കണമെന്നില്ല.

 അവന് ഒട്ടും കഴിയാത്ത വരയും ആര്‍ക്കിടെക്ചറിന് പഠിക്കേണ്ട മറ്റ് കാര്യങ്ങളും വരുമ്പോള്‍ പെട്ടന്ന് മടുക്കുകയും അതില്‍ നന്നായി ചെയ്യാന്‍ കഴിയാതെ പഠനം തന്നെ ഉപേക്ഷിക്കുകയും ചെയ്യും. 


നമ്മുടെ ശക്തിയും ദൗര്‍ബല്ല്യവും മനസ്സിലാക്കിത്തരാനും താത്പര്യമുള്ള കോഴ്‌സുകള്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും സാദ്ധ്യതകളും  പറഞ്ഞുതരാനും  ഒരു കരിയർ ഗൈഡൻസ് യൂണിറ്റിന് സാധിക്കും. 

തെറ്റായ കോഴ്‌സ് തിരഞ്ഞെടുക്കുന്നതില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിച്ച് ശരിയായ പാതയിലൂടെ  നടത്താന്‍ സെക്കണ്ടറി സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ കരിയര്‍ കൗണ്‍സലിങ് നടത്തുന്നതാണ് നല്ലത്.

ഇതിനൊക്കെ സഹായകരമായി കുട്ടികളുടെ അഭിരുചികണ്ടെത്താൻ  നടത്തുന്ന സിഡാറ്റ് ,KDAT  തുടങ്ങിയ    അഭിരുചി ടെസ്റ്റ് - കൗൺസലിങ്ങ് സെഷനെ വിദ്യാർത്ഥികളും  രക്ഷിതാക്കളും  പരിചയപ്പെടണം.

പ്‌ളസ് ടു കഴിഞ്ഞുള്ള കോഴ്‌സിനെക്കുറിച്ച് മാത്രം ചിന്തിച്ച് അതു കഴിഞ്ഞാവാം അടുത്തതെന്ന അര്‍ത്ഥ ശൂന്യമായ ആലോചനയല്ല വേണ്ടത്. 

നമുക്ക് ഒരു ലക്ഷ്യം വേണം. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം കണ്ടൈത്തുകയാണ് യുക്തി.

 നാം ആരാകണം? എന്താകണം? എന്നു നിര്‍ണയിച്ച് അതിനനുസരിച്ചുള്ള കോഴ്‌സുകളാവണം തെരഞ്ഞെടുക്കേണ്ടതെന്നര്‍ത്ഥം.

ഒരേ തൊഴിലിനായി സമര്‍ത്ഥര്‍ മത്സരിക്കുമ്പോള്‍ മത്സരം കടുത്തതായിരിക്കുമല്ലോ?

 ഈ മത്സരത്തില്‍ സാധാരണക്കാര്‍ പിന്തള്ളപ്പെടും. 

ആസൂത്രിതമായ തയ്യാറെടുപ്പം ചിട്ടയായ പഠനവും ഉത്സാഹശീലവും കൈമുതലായുണ്ടെങ്കില്‍ ഈ ദശകത്തിലെ ആകര്‍ഷകമായ ഏത് തൊഴിലും നിങ്ങള്‍ക്ക് നേടിയെടുക്കാനാകും.

 ഹയർ സെക്കണ്ടറി കുട്ടികൾക്ക് അനുയോജ്യമായ കരിയർ പാത്ത് കണ്ടെത്താനും, കരിയർ ഫിക്സ് ചെയ്തതിലൂടെ ആനന്ദം കണ്ടെത്താനും അതിലൂടെ ലക്ഷ്യം നേടിയെടുക്കാനും  സാധ്യമാവട്ടെ.



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students