നോർക്ക സ്‌കോളർഷിപ്പോടെ വിവര സാങ്കേതിക പഠനത്തിന് അപേക്ഷിക്കാം


വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളിലേക്ക് നോർക്ക റൂട്ട്സ്, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊത്തം ഫീസിന്റെ 75 ശതമാനം നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പ് നൽകും.


ഡാറ്റാ വിഷ്വലൈസേഷൻ യൂസിങ് ടാബ്ലോ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആൻഡ് എസ്ഇഒ, മെഷീൻ ലേണിംഗ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്രണ്ട് എൻഡ് ആപ്ളിക്കേഷൻ ഡവലപ്മെന്റ് യൂസിങ് ആംഗുലാർ, ആർപിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.


 ഓരോ കോഴ്സിനും 6900 + ജി.എസ്.ടി ആണ് ഫീസ്. താല്പര്യമുള്ളവർ 25ന് മുൻപ് https://ictkerala.org/ യിൽ രജിസ്റ്റർ ചെയ്യുക. 


ഫോൺ: 8078102119.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )