CERAMlC ENGlNEERING

ഒരു എഞ്ചിനീയറിംഗ് പഠന ശാഖയായതിനാല്‍ ഡിപ്ലോമ, ഡിഗ്രി, ബിരുദാനന്തരബിരുദം, ഗവേഷണം എന്നിവയ്ക്കെല്ലാം സെറാമിക് മേഖലയിലും അവസരങ്ങളുണ്ട്. 

എഞ്ചിനീയറിംഗ് കമ്പോണന്‍റ്സ് യൂണിറ്റുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍, സെറാമിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ കമ്പനികള്‍, ഇലക്ട്രോണിക് കമ്പോണന്‍റുകളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊക്കെ തൊഴിലവസരങ്ങള്‍ ലഭിക്കാവുന്നതാണ്.

സെറാമിക് ഫാക്ടറികളില്‍ ടെക്നീഷ്യന്‍ തലത്തിലുള്ള തൊഴില്‍ ലക്ഷ്യമിടുന്നവര്‍ ഡിപ്ലോമ പഠനം നടത്തിയാല്‍ മതിയാവും. 

ബിരുദപഠനം പൂര്‍ത്തിയാക്കിയാല്‍ ഈ മേഖലയിലെ ഏതു തൊഴിലി നുമുള്ള യോഗ്യതയാവും. 

ഗവേഷണം, അധ്യാപനം എന്നിവ ആഗ്രഹിക്കുന്നവര്‍ ബിരുദാനന്തര ബിരുദപഠനവും ഗവേഷണ ബിരുദ പഠനവും നടത്തണം. 

ഇവ കൂടാതെ, സെറാമിക് ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ പര്യാപ്തമാക്കുന്ന ബിരുദതല കോഴ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഉണ്ട്.


ഡിപ്ലോമ പഠനം:

ആന്ധ്രാപ്രദേശിലെ ഗുഡൂരിലുള്ള ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മൂന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. 60 സീറ്റുകളുണ്ട്. 

പോളിസെറ്റ് എന്ന പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷന്‍.


*ബാംഗ്ലൂരിലെ ജയചാമരാജേന്ദ്ര ഗവണ്‍മെന്‍റ് പോളിടെക്നിക്കിലും കര്‍ണ്ണാടകയിലെ തന്നെ മുരുദേശ്വറിലുള്ള റൂറല്‍ പോളിടെക്നിക്കിലും ഡിപ്ലോമ കോഴ്സുണ്ട്.

 ന്യൂഡല്‍ഹിയിലെ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹ്രസ്വകാല പരിശീലനം നടത്തുന്നുണ്ട്. 

ബറോഡയിലെ എം.എസ്. യൂണിവേ ഴ്സിറ്റിയുടെ ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റിയിലും ഡിപ്ലോമ പഠനം നടത്താം.


ബിരുദപഠനം: 


*പശ്ചിമബംഗാള്‍ ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് സെറാമിക് ടെക്നോളജി ഇന്ത്യയിലെ ആദ്യകാല സെറാമിക് പഠനസ്ഥാപനമാണ്.

 *സെറാമിക് എഞ്ചിനീയറിംഗില്‍ ബി.ടെക് പഠനത്തിനായുള്ള പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിത്.

*ചെന്നൈയിലെ അന്നാ യൂണിവേഴ്സിറ്റി, ബിക്കാനിറിലുള്ള കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, ആന്ധ്ര യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജ് ഓഫ് എഞ്ചിനീയറിംഗ്, കോട്ടയിലെ രാജസ്ഥാന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഐ.ഐ.ടി., ഗുല്‍ബര്‍ഗയിലെ പി.ഡി.എ. എഞ്ചിനീയറിംഗ് കോളജ്, ഹൈദരാബാദിലെ ഓസ്മാനിയ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടെക്നോളജി. ബീഹാറിലെ മുസഫര്‍പൂര്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്‍ക്കത്ത യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ സെറാമിക് പഠനം നടത്താം.

 

കാണ്‍പൂരിലെയും ഘരക്പൂരിലെയും ഐ.ഐ.ടി.കളും റൂര്‍ക്കലയിലെ എന്‍.ഐ.ടി.യും സെറാമിക് ബി.ടെക്കിനുള്ള പ്രമുഖ സ്ഥാപനങ്ങളില്‍പ്പെടും.

സെറാമിക് എഞ്ചിനീയറിംഗ് പഠനത്തിനുള്ള അടിസ്ഥാന യോഗ്യത ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളോടെയുള്ള പ്ലസ്ടു ആണ്. 

ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. യിലൂടെയും അതാതു സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീ ക്ഷകളിലൂടെയുമാണ് അഡ്മിഷന്‍.


ബിരുദാനന്തരബിരുദവും ഗവേഷണവും:


സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഏറ്റവും പ്രമുഖമായ ഗവേഷണ സ്ഥാപനം.

 ബിരുദപഠനത്തിനായി മേല്‍പ്പറഞ്ഞ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ പഠനാവസരവുമുണ്ട്.

കൂടുതലറിയാനുള്ള വെബ്സൈറ്റുകള്‍:

www.cgcri.res.in,

 www.iitgp.ac.in,

 www.iitbhu.ac.in,

 www.iitk.ac.in,

 www.gcect.ac.in,

 www.apprlycet.nic.in,

 www.admissions.nid.edu

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students