അനെർട്ടിൽ ഇലക്ട്രീഷ്യൻമാർക്ക് നൈപുണ്യ പരിശീലനം


അനെർട്ട് ഇലക്ട്രീഷ്യൻമാർക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോർജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


പത്താംക്ലാസ്സും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റീസ്/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം.


30 പേർ വീതമുള്ള രണ്ട് ബാച്ചുകളായാണ് പരിശീലനം. രജിസ്റ്റർ ചെയ്യുന്നതിന്റെ മുൻഗണന ക്രമത്തിലാണ് പ്രവേശനം ലഭിക്കുക. 


പ്രായപരിധി 18-60 വയസ്സ്.


www.anert.in ൽ ഓൺലൈനായും തിരുവനന്തപുരത്തുള്ള അനെർട്ട് ഹെഡ് ഓഫീസ് ഹെൽപ്‌ഡെസ്‌കിൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചും അപേക്ഷകൾ നൽകാം. 


പരിശീലന തിയതി പിന്നീട് അറിയിക്കും. 


കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയ ശേഷം അനെർട്ട് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. 


വിശദവിവരങ്ങൾക്ക്: 18004251803. 


ഇ-മെയിൽ:spm@anert.in, crm@anert.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students