ഐഐഎമ്മുകളുടെ നേതൃത്വത്തിൽ രണ്ടു വർഷത്തെ നൈപുണ്യപരിശീലനം ,അപേക്ഷ മാർച്ച് 27 വരെ


 ബിരുദധാരികൾക്ക് ഫീസില്ലാതെ നൈപുണ്യ പഠനം, അതും ഫീസില്ലാതെ... അര ലക്ഷത്തിലേറെ പ്രതിമാസ സ്റ്റൈപ്പൻ്റും...


കേന്ദ്ര നൈപുണ്യവികസന–സംരംഭകത്വ മന്ത്രാലയത്തിന്റെ (MSDE), പൂർണ സാമ്പത്തികസഹായത്തോടെ, കോഴിക്കോട്ടേതടക്കം 9 ഐഐഎമ്മുകളുടെ നേതൃത്വത്തിൽ ഉദ്ദേശം 660 പേർക്ക് രണ്ടു വർഷത്തെ നൈപുണ്യപരിശീലനം. 

മഹാത്മാഗാന്ധി നാഷനൽ ഫെലോഷിപ്പുമായി (MGNF 2021-23) സഹകരിക്കുന്നത് കോഴിക്കോട്, അഹമ്മദാബാദ്, ജമ്മു, ലക്നൗ, നാഗ്പുർ, റാഞ്ചി, ഉദയ്പുർ, വിശാഖപട്ടണം, ബാംഗ്ലൂർ എന്നീ ഐഐഎമ്മുകളാണ്. ഐഐഎം ക്ലാസുകളും 660ൽപരം ജില്ലകളിലെ ഗ്രാമതലപ്രവർത്തനവും പരിശീലനത്തിന്റെ ഭാഗമാണ്. ഐഐഎം ബാംഗ്ലൂർ ആണു മുഖ്യ ചുമതല വഹിക്കുന്നത്. അപേക്ഷ മാർച്ച് 27 വരെ. 

www.iimb.ac.in/mgnf. പ്രോഗ്രാം ജൂലൈയിൽ തുടങ്ങും.


ക്ലാസ്റൂം പഠന വിഷയങ്ങൾ : മാനേജ്മെന്റ് മെതേഡ്സ് ഇൻ പബ്ലിക് പോളിസി, പബ്ലിക് പോളിസി & ഇക്കണോമിക് ഡവലപ്മെന്റ്, സോഫ്‍റ്റ് സ്കിൽസ് ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ, സ്കിൽസ് ലൈവ്‍ലിഹുഡ്സ്.


കോഴ്സിനു ഫീസില്ല. രണ്ടു വർഷ പ്രോഗ്രാമിന്റെ ആദ്യവർഷം 50,000 രൂപയും രണ്ടാം വർഷം 60,000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. 

ഐഐഎമ്മിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റൽ സൗകര്യമുണ്ട്. ജില്ലയിൽ പ്രവർത്തിക്കുമ്പോൾ താമസസ്ഥലം കണ്ടെത്തണം.


ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷക്കാരെ പരിഗണിക്കില്ല. പിഎഒ / ഒസിഐ വിഭാഗക്കാരും അപേക്ഷിക്കണ്ട.

 പ്രായപരിധി 21–30 വയസ്സ്. ഗ്രാമതലപ്രവർത്തനത്തിലും ഗ്രാമീണർക്ക് ഉപജീവനമാർഗം ഒരുക്കുന്നതിലും തീവ്രതാൽപര്യം നിർബന്ധം. പ്ലസ്ടുവിനു ശേഷം 3 വർഷം വരെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹികസേവനപരിചയം അഭികാമ്യം.


അപേക്ഷയോടൊപ്പം 800 വാക്കിൽ കവിയാത്ത സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസും, രണ്ടു ശുപാർശക്കത്തുകളും വേണം.

സംസ്ഥാന തലസ്ഥാനങ്ങളിൽ 2–മണിക്കൂർ പ്രവേശനപരീക്ഷയുണ്ട്. General Awareness, Quantitative Ability, Data Interpretation & Logical Reasoning, Verbal Ability & Reading Comprehension എന്നിവയിൽ നിന്ന് നെഗറ്റിവ് മാർക്കുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾ. സിലബസ് പ്രസിദ്ധപ്പെടുത്തില്ല. മാതൃകാചോദ്യങ്ങൾ സൈറ്റിൽ വരും. ഈ ടെസ്റ്റിൽ മികവുള്ളവരെ മേയി സംസ്ഥാന തലസ്ഥാനങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു ക്ഷണിക്കും. കേസുകളെഴുതാനുള്ള കഴിവും പ്രാദേശികഭാഷയിലെയും ഇംഗ്ലിഷിലെയും പ്രാവീണ്യവും പരിശോധിക്കും. ഇന്റർവ്യൂവും നടത്തും.


വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐഐഎം ‘സർട്ടിഫിക്കറ്റ് ഓഫ് പബ്ലിക് പോളിസി & മാനേജ്മെന്റ്’ നൽകും. മികച്ച കരിയർ സാധ്യത പ്രതീക്ഷിക്കുന്നു.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students