ഹോട്ടൽ മാനേജ്മെന്റ് എൻട്രൻസ് പരീക്ഷ പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം

 

*നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ. 2021) വഴിയുള്ള പ്രവേശനത്തിന് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു.


എൻ.സി.എച്ച്.എം. ആൻഡ് സി.ടി. അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് എൻ.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്.

*യോഗ്യത:

ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ജയിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.


*കുറഞ്ഞത് അഞ്ചുവിഷയം പഠിച്ച, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്/ സംസ്ഥാന ബോർഡിന്റെ ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ, ഹയർ സെക്കൻഡറി വൊക്കേഷണൽ പരീക്ഷ തുടങ്ങിയവയുൾപ്പെടെയുള്ള തത്തുല്യ പരീക്ഷകളുടെ പട്ടിക https://nchmjee.nta.nic.in ഉള്ള ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.


📌 യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

*പ്രവേശനപരീക്ഷ


*എൻ.സി.എച്ച്.എം. ജെ.ഇ.ഇ. ജൂൺ 12ന് രാവിലെ ഒൻപത് മുതൽ 12 വരെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും.


▪️ ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റിയൂട് (30 ചോദ്യങ്ങൾ)

▪️ റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ (30)

▪️ ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30)

▪️ ഇംഗ്ലീഷ് ലാംഗ്വേജ് (60)

▪️ ആപ്റ്റിറ്റിയൂഡ് ഫോർ സർവീസ് സെക്ടർ (50) 

എന്നീ വിഷയങ്ങളിൽ നിന്നുമാകും ചോദ്യങ്ങൾ. ശരിയുത്തരം നാല് മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും.


 കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.


* അപേക്ഷ*


https://nchmjee.nta.nic.in വഴി മേയ് 10-ന് വൈകീട്ട് അഞ്ചുവരെ നൽകാം.


* സ്ഥാപനങ്ങൾ

കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെ മൊത്തം 74 ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 12045 സീറ്റുകളാണ് ഈ പ്രോഗ്രാമിനുള്ളത്.


* കേരളത്തിൽ ഈ പരീക്ഷവഴി പ്രവേശനം നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ:*


 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ് തിരുവനന്തപുരം (കേന്ദ്രസർക്കാർ 298 സീറ്റ്), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (സംസ്ഥാനസർക്കാർ 90).

 രണ്ടു സ്വകാര്യസ്ഥാപനങ്ങളിലായി 240 സീറ്റ് ഇതിനു പുറമേയുണ്ട്. 

സ്ഥാപനങ്ങളുടെ പൂർണ പട്ടിക, സീറ്റ് ലഭ്യത, മറ്റു വിശദാംശങ്ങൾ എന്നിവ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students