FDDI (Footwear Design & Development Institute) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 ഷൂ,ചെരിപ്പ് രൂപകല്പന, നിർമ്മാണം എന്നിവ കരിയറാക്കാൻ  താത്പര്യമുണ്ടോ? എങ്കിൽ FDDI യുടെ കോഴ്സുകളിലേക്ക് അപേക്ഷിക്കൂ...


കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമായ FDDI (Footwear Design & Development Institute) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


Institute of National Importance പദവിയുള്ള FDDI ക്ക് നോയിഡയ്‌ക്കു പുറമേ ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത അടക്കം 12 ക്യാംപസുകളുണ്ട്


✅ എ) നാലൂ വർഷ BDes (ബാച്‌ലർ ഓഫ് ഡിസൈൻ): ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ/ലെതർ ഗുഡ്സ് & അക്‌സസറീസ് ഡിസൈൻ/ഫാഷൻ ഡിസൈൻ.


✅ ബി) മൂന്നു വർഷ BBA: റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്.


✅ സി) രണ്ടു വർഷ MDes: ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ. 


✅ ഡി) രണ്ടു വർഷ MBA: റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്


ഏതെങ്കിലും വിഷയങ്ങൾ ഐച്ഛികമായി പഠിച്ച് പ്ലസ്‌ ടു ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 2021 ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം


 MBAക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയെങ്കിലും MDes ന് നിർദിഷ്ട വിഷയങ്ങളിലൊന്നിലെ ബിരുദം വേണം 


പ്രവേശന പരീക്ഷയായ AIST (All India Selection Test) നു അപേക്ഷിക്കേണ്ട അവസാന തിയതി 


*15 June 2021*


പരീക്ഷാ തിയതി


 *4 July 2021*


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും 

https://www.fddiindia.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students