ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ബി.ബി.എ, എം.ബി.എ. പ്രവേശനത്തിന് ഐ.ഐ.ടി.ടി.എം. അപേക്ഷ ക്ഷണിച്ചു.

 * ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് മേഖലയിലെ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രവേശനത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (ഐ.ഐ.ടി.ടി.എം.) അപേക്ഷ ക്ഷണിച്ചു.


*കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലെ ഈ സ്വയംഭരണ സ്ഥാപനത്തിന്റെ ഗ്വാളിയർ, നോയ്ഡ, ഭുവനേശ്വർ, നെല്ലൂർ (നാലിടത്തും രണ്ടു പ്രോഗ്രാമുകളും), ഗോവ (എം.ബി.എ.) കാമ്പസുകളിലാണ് പ്രോഗ്രാമുകൾ. മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (ഐ.ജി.എൻ.ടി.യു.) യുമായി സഹകരിച്ചാണ് പ്രോഗ്രാമുകൾ നടത്തുന്നത്.


* യോഗ്യത:

 ഏതെങ്കിലും സ്ട്രീമിൽ പഠിച്ച്, പ്ലസ്ടുതല പരീക്ഷ ജയിച്ചവർക്ക് ബി.ബി.എ. പ്രോഗ്രാമിനും ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് എം.ബി.എ.ക്കും അപേക്ഷിക്കാം.


* യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വേണം. പട്ടിക വിഭാഗക്കാർക്ക് രണ്ടു പ്രോഗ്രാമുകൾക്കും ഭിന്നശേഷിക്കാർക്ക് ബി.ബി.എ.ക്കും 45 ശതമാനം മാർക്ക് മതി.


* പ്രവേശന പരീക്ഷ:

രണ്ടു പ്രോഗ്രാമുകളുടെയും പ്രവേശനം ഐ.ജി.എൻ.ടി.യു.ഐ.ഐ.ടി.ടി.എം. അഡ്മിഷൻ ടെസ്റ്റ് (70 ശതമാനം വെയ്റ്റേജ്), ഗ്രൂപ്പ് ഡിസ്കഷൻ (15 ശതമാനം), പേഴ്സണൽ ഇന്റർവ്യൂ (15 ശതമാനം) എന്നിവ അടിസ്ഥാനമാക്കിയാകും. 

ജൂൺ ആറിന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന ബി.ബി.എ./എം.ബി.എ. ടെസ്റ്റുകൾക്ക് ജനറൽ അവയർനസ്, വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയിൽ നിന്നുള്ള 100 ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും.



*എം.ബി.എ. പ്രവേശനത്തിന് 2020 ജൂൺ ഒന്നിനും 2021 മേയ് 31നും ഇടയ്ക്കു നേടിയ/നേടുന്ന സാധുവായ കാറ്റ്, മാറ്റ്, സിമാറ്റ്, സാറ്റ് (എക്സ്.എ.ടി.), ജിമാറ്റ്, എ.ടി.എം.എ. സ്കോർ ഉള്ളവരെ അഡ്മിഷൻ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 


* വിവരങ്ങൾക്ക്: www.iittm.ac.in*


*🗓️ അവസാന തീയതി മേയ് 21*


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students