റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് അപേക്ഷിക്കാം.


*പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം


*തിരഞ്ഞെടുപ്പ് സാറ്റ് സ്കോർ (SAT)പ്രകാരം


റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് അപേക്ഷിക്കാം. 

കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്.

 ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയും ഉണ്ടാകും. ഈ മൂന്നു ഘടകങ്ങളിലെ സ്കോറും 10, 12 ക്ലാസുകളിലെ അക്കാദമിക് മികവും പരിഗണിച്ചാണ് 120 പേരെ തിരഞ്ഞെടുക്കുക.


ഫുൾ-ടൈം റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന ഈ ഇൻറഗ്രേറ്റഡ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ-മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.-എം.ബി.എ.) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എം.ബി.എ. ബിരുദം ലഭിക്കും. 

ആദ്യ മൂന്നുവർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ. ബിരുദവുമായി പുറത്തുവരാം.


അപേക്ഷാർഥി അംഗീകൃത 10, 12 തല/തുല്യപരീക്ഷകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. 

എൻജിനിയറിങ്/ബിസിനസ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം


സാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർചെയ്യാൻ https://collegereadiness.collegeboard.org/sat സന്ദർശിക്കുക. അതിന്റെ വിശദാംശങ്ങൾ https://www.iimranchi.ac.in/p/ipm -ലും ലഭ്യമാണ്. 

2021 മാർച്ച് 13-ന് നടത്തുന്ന സാറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 12 വരെ രജിസ്റ്റർചെയ്യാം. മേയ് എട്ടിന് നടത്തുന്ന പരീക്ഷയ്ക്ക് ഏപ്രിൽ എട്ടുവരെയും.


ഐ.പി.എമ്മിന് അപേക്ഷാസമർപ്പണം തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. എന്നാൽ, ഐ.പി.എം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്. 

ഐ.പി.എം. അപേക്ഷ നൽകുംമുമ്പ് സാറ്റിന് രജിസ്റ്റർചെയ്ത് അത് അഭിമുഖീകരിച്ചിരിക്കണം. വിശദാംശങ്ങൾ സൈറ്റുകളിൽ ലഭ്യമാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students