ISRO യുടെ ഭാഗമായ ദെഹ്റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിലെ (IIRS) വിവിധ പ്രോഗ്രാമുകളിലേക്കു മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം

 മികച്ച തൊഴിലവസരം ഒരുക്കുന്ന റിമോട്ട് ഡെൻസിങ്ങും ജിഐഎസും  IIRS ൽ പഠിക്കാം

ദേശീയതലത്തിൽത്തന്നെ വേണ്ടത്ര പഠന സൗകര്യമില്ലാത്ത ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും (ജിഐഎസ്) റിമോട്ട് സെൻസിങ്ങും പഠിക്കാം .


നല്ല ജോലിസാധ്യതയുള്ള കോഴ്സുകളാണ്.


പ്രധാന പ്രോഗ്രാമുകൾ


1) MTech in Remote Sensing & GIS : 2 വർഷം. 

അഗ്രികൾചർ & സോയിൽസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് & ഫൊട്ടോഗ്രമെടി, വാട്ടർ റിസോഴ്സസ് തുടങ്ങിയ ശാഖകളിൽ സ്പെഷലൈസേഷനും നടത്താം.


ഓരോ സ്പെഷലൈസേഷനും വേണ്ട യോഗ്യതയുടെ വിശദാംശങ്ങൾ (BTech, MCA തുടങ്ങിയവ) വെബ്സൈറ്റിലുണ്ട്.  55 % മാർക്ക് വേണം. 

ഫെനൽ സെമസ്റ്റർ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. 


ആകെ 60 സീറ്റ്.


2) PG Diploma in Remote Sensing and GIS- 10 സ്പെഷ്യലൈസേഷനുകൾ ഉണ്ട്


3) MSc in Geo Information Science and Earth Observation .


സർട്ടിഫിക്കറ്റ് /ഹസ്വകാല കോഴ്സുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.https://www.iirs.gov.in/ എന്ന വെബ് സൈറ്റ് പരിശോധിക്കാവുന്നതാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students