ദേശീയ നിയമ സർവകലാശാലകളിലെ LLB(നിയമം) പ്രവേശനത്തിനുള്ള CLAT ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം

 ഇന്ത്യയിലെ ഏറ്റവും മികച്ച നിയമ യൂണിവേഴ്‌സിറ്റികളിൽ LLB(നിയമം) പഠിക്കാം 

*കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവാൽസ്) ഉൾപ്പെടെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തരതല നിയമ പോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) ഇപ്പോൾ അപേക്ഷിക്കാം.

*ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പട്യാല, പട്ന, കട്ടക്ക്, റാഞ്ചി, ഗുവാഹാട്ടി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ജബൽപുർ, ഷിംല, സോണിപട്ട് എന്നിവിടങ്ങളിലാണ് മറ്റ് ദേശീയ നിയമ സർവകലാശാലകൾ.

*ബിരുദതലത്തിൽ അഞ്ച് വ്യത്യസ്ത ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാം (അഞ്ചുവർഷ ദൈർഘ്യം) ഉണ്ട്. 

ഇതിൽ ബി.എ. എൽഎൽ.ബി. പ്രോഗ്രാം 22 സർവകലാശാലകളിലുമുണ്ട്. 

ബി.എസ്സി.എൽഎൽ.ബി. (ഗാന്ധിനഗർ, കൊൽക്കത്ത), ബി.കോം.എൽഎൽ.ബി (ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി), ബി.ബി.എ.എൽഎൽ.ബി (ഗാന്ധിനഗർ, ജോധ്പുർ, പട്ന, കട്ടക്, ഷിംല), ബി.എസ്.ഡബ്ല്യു.എൽഎൽ.ബി. (ഗാന്ധിനഗർ) എന്നിവിടങ്ങളിലാണ്.


*ബിരുദാനന്തര ബിരുദതലത്തിൽ ഒരുവർഷത്തെ എൽഎൽ.എം. പ്രോഗ്രാം, ഔറംഗാബാദ്, സോണിപട്ട് ഒഴികെയുള്ള 20 സർവകലാശാലകളിലുമുണ്ട്. 

സ്പെഷ്യലൈസേഷൻ വിവരം അതതു സ്ഥാപന വെബ്സൈറ്റിൽ. കൊച്ചി ന്യുവാൽസിൽ ഇന്റർനാഷണൽ ട്രേഡ് ലോ, കോൺസ്റ്റിറ്റിയൂഷണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ലോ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ.


*യു.ജി. പ്രോഗ്രാമുകളിലേക്ക് ഏതെങ്കിലും സ്ട്രീമിൽ 45 ശതമാനം മാർക്കോടെയുള്ള (പട്ടികവിഭാഗക്കാർക്ക് 40 ശതമാനം) പ്ലസ്ടു/തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


 *എൽഎൽ.എം.പ്രവേശനത്തിന് 50 ശതമാനം (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) മാർക്കോടെ എൽഎൽ.ബി./തുല്യ ബിരുദം വേണം.

 രണ്ടു പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.


*നിയമ സർവകലാശാലകളുടെ കൂട്ടായ്മയായ ക്ലാറ്റ് കൺസോർഷ്യം നടത്തുന്ന യു.ജി./പി.ജി. ക്ലാറ്റ് ജൂൺ 13ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ നടത്തും. 


* യു.ജി. ക്ലാറ്റിന് ഇംഗ്ലീഷ്, കറന്റ് അഫയേഴ്സ് (ജനറൽ നോളജ് ഉൾപ്പെടെ), ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് എന്നിവയിൽനിന്നുമായി 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.


പി.ജി. ക്ലാറ്റിന് മൾട്ടിപ്പിൾ ചോയ്സ്, സബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. 


 വിശദാംശങ്ങൾക്ക് https://consortiumofnlus.ac.in/clat2021/ കാണണം.


 അപേക്ഷ ഈ വെബ്സൈറ്റ് വഴി മാർച്ച് 31 വരെ നൽകാം.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students