ജയ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ്‌ ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി.) ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 IICDയിൽ കരകൗശലമേഖലയിൽ രൂപകല്പനാപഠനം നടത്താം


ഏപ്രിൽ 21 വരെ അപേക്ഷിക്കാം


ജയ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ്‌ ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി.) ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌ മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ, ജൂവലറി ഡിസൈൻ എന്നീ സവിശേഷ മേഖലകളിലാണ് പ്രോഗ്രാമുകൾ.


ഒരുവർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് ഉൾപ്പെടുന്ന നാലുവർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്ടു ജയിച്ചവർക്കും പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്) പ്രോഗ്രാമിന് ബാച്ചിലർ ഓഫ് ഡിസൈൻ, ബാച്ചിലർ ഓഫ് ആർക്കിടെക്ചർ ബിരുദമുള്ളവരെ പരിഗണിക്കും.


മാസ്റ്റർ ഓഫ്‌ വൊക്കേഷൻ (എം.വൊക്) പ്രോഗ്രാമിന്റെ ദൈർഘ്യം ഒരുവർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് ഉൾപ്പടെ മൂന്നുവർഷമാണ്‌. ഡിസൈൻ ഇതരമേഖലയിൽനിന്നുമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.


തിരഞ്ഞെടുപ്പിന് മൂന്നു ഭാഗങ്ങളുണ്ടാകും. ക്വസ്റ്റ്യൻപേപ്പർ അധിഷ്ഠിത പരീക്ഷ (30 ശതമാനം വെയ്റ്റേജ്), പോർട്ട് ഫോളിയോ സമർപ്പണം (50 ശതമാനം), അഭിമുഖം (20 ശതമാനം). വിശദാംശങ്ങൾ https://www.iicd.ac.in/ ലും അവിടെനിന്ന്‌ ഡൗൺലോഡുചെയ്യാവുന്ന പ്രോസ്പക്ടസിലും ലഭിക്കും.


അപേക്ഷ ഈ വെബ്സൈറ്റ് വഴി ഏപ്രിൽ 21 വൈകീട്ട് നാലുവരെ നൽകാം. അപേക്ഷിക്കുമ്പോൾ സ്പെഷ്യലൈസേഷൻ താത്‌പര്യം നൽകണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students