ബ്രേക്ക് ത്രൂ ജനറേഷൻ ഫെലോഷിപ്പിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം


ഊർജം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി മേഖലകൾ നേരിടുന്ന വലിയ വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ നിർദേശിക്കാൻ പ്രാപ്തരായ പുതുതലമുറ ചിന്തകരെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ‘ബ്രേക്ക് ത്രൂ ജനറേഷൻ ഗവേഷണ ഫെലോഷിപ്പുകൾ’ക്ക് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.


ഓക്‌ലൻഡ്‌ (കാലിഫോർണിയ) ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ബ്രേക്ക് ത്രൂ ഇൻസ്റ്റിറ്റ്യൂട്ടിന്റെ, ‘ബ്രേക്ക് ത്രൂ ജനറേഷൻ’ സംരംഭമാണ് ഫെലോഷിപ്പുകൾ ഒരുക്കുന്നത്. 

10 ആഴ്ച നീണ്ടുനിൽക്കുന്നതാണ് പ്രോഗ്രാം.

 ബൂട്ട് ക്യാമ്പിൽ തുടങ്ങുന്ന പ്രോഗ്രാമിൽ എനർജി, സിറ്റീസ്, ഫുഡ് ആൻഡ് ഫാമിങ് എന്നീ മൂന്നു വിഭാഗങ്ങളിലായി ചർച്ചകൾ നടക്കും. 

പോളിസി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിശിഷ്ടാംഗങ്ങൾ, പോളിസി വൈറ്റ് പേപ്പർ, റിപ്പോർട്ടുകൾ, മെമ്മോസ് എന്നിവ തയ്യാറാക്കണം. 

കൂടാതെ ചിന്തകർ, എഴുത്തുകാർ, സ്കോളർമാർ എന്നിവരുമായുള്ള സംവാദങ്ങൾ, അവരുടെ പ്രഭാഷണങ്ങൾ, ഡിബേറ്റുകൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയിൽ പങ്കെടുക്കാനും അവസരം ലഭിക്കും.

 2021 ജൂൺ-ഓഗസ്റ്റ് കാലയളവിൽ നടത്തുന്ന പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ 600 ഡോളർ വീതം ലഭിക്കും. 

ആവശ്യകത പരിഗണിച്ച് യാത്ര/താമസ അസിസ്റ്റൻസ് സ്റ്റൈപ്പൻഡുകളും ലഭിക്കാം. 

അവസാനവർഷ അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥികൾ, കോളേജ് ഗ്രാജുവേറ്റുകൾ, പോസ്റ്റ് ഗ്രാജുവേറ്റുകൾ എന്നിവർക്ക് അപേക്ഷിക്കാം. 

അപേക്ഷ ഓൺലൈനായി https://thebreakthrough.org/ ൽ ‘ഫെലോഷിപ്പ്’ ലിങ്ക് വഴി ഫെബ്രുവരി 12-നകം നൽകണം


വിശദാംശങ്ങൾ https://thebreakthrough.org/fellowships/generation-fellowship എന്ന ലിങ്കിൽ ലഭിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students