സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്./എം.എഡ്


ദെഹ്‌റാദൂണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമൻറ് ഓഫ് പേഴ്സൺസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റീസ് (എൻ.ഐ.ഇ.പി.വി.ഡി.) വിഷ്വൽ ഇംപെയർമെന്റിൽ നടത്തുന്ന ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ എം.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


ബി.എഡിന് അപേക്ഷാർഥി 50 ശതമാനം മാർക്കോടെ ബി.എ./ബി.എസ്‌സി./ബി.കോം ബിരുദം നേടിയിരിക്കണം. 

ബിരുദ പ്രോഗ്രാമിന് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സയൻസ് (ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി) എന്നിവയിൽ രണ്ടു വിഷയങ്ങൾ ഓരോന്നിനും കുറഞ്ഞത് 200 മാർക്കോടെ ജയിച്ചിരിക്കണം.


എം.എഡ്. പ്രവേശനം തേടുന്നവർ ബി.എഡ്. (വിഷ്വൽ ഇംപെയർമൻറ്)/തുല്യ പ്രോഗ്രാം 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. 

ബി.എഡ്. യോഗ്യത നേടിയശേഷം റീഹാബിലിറ്റേഷൻ കൗൺസിൽ അംഗീകാരമുള്ള സ്പെഷ്യൽ എജ്യുക്കേഷനിലെ ഒരുവർഷ/രണ്ടുവർഷ ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാം.

 ഇവർക്ക് രണ്ട് കോഴ്സുകൾക്കും 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.


ഫെബ്രുവരി 21-ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം.

 അപേക്ഷാഫോറം ഉൾപ്പെടുന്ന പ്രോസ്പക്ടസ് www.nivh.gov.in ൽ നിന്നും ഡൗൺലോഡുചെയ്തെടുക്കാം.

 പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 12-നകം പ്രോസ്പക്ടസിൽ നൽകിയിട്ടുള്ള വിലാസത്തിൽ കിട്ടണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students