NEST പ്രവേശന പരീക്ഷക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം

 *  NEST പ്രവേശന പരീക്ഷക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം*

*സ്കോളർഷിപ്പോടെ അടിസ്ഥാന ശാസ്ത്രം പഠിക്കാം

*2021 ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം*



ആറ്റമിക് എനർജി വകുപ്പിന്റെ രണ്ടു മുൻനിര ദേശീയസ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (അഞ്ചുവർഷം) പ്രവേശനത്തിന് നടത്തുന്ന നാഷണൽ എൻട്രൻസ് സ്‌ക്രീനിങ്‌ ടെസ്റ്റ് (നെസ്റ്റ്) ജൂൺ 14-ന്. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നിസർ-200 സീറ്റ്), മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ-ഡിപ്പാർട്ട്മെന്റ്‌ ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം. -ഡി.എ.ഇ. സി.ഇ.ബി.എസ്.-57 സീറ്റ്) എന്നീ സ്ഥാപനങ്ങളിലെ അടിസ്ഥാനശാസ്ത്രവിഷയങ്ങളിലെ മാസ്റ്റേഴ്സ് പഠനമാണ് നെസ്റ്റിന്റെ പരിധിയിൽവരുന്നത്.


ഡി.എസ്.ടി. ഇൻസ്പെയർ-ഷീ/ഡി.എ.ഇ. ദിശ പദ്ധതികളിൽ ഒന്നുവഴി വർഷം 60,000 രൂപ സ്കോളർഷിപ്പും 20,000 രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും.


സയൻസ് സ്ട്രീമിൽ പ്ലസ്ടു പഠിച്ച് മൊത്തം 60 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം) 2019-ലോ 2020-ലോ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവർ, ഈ പരീക്ഷ 2021-ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. Inഅപേക്ഷാർഥി 2001 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചവരാവണം. 

പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.


നെസ്റ്റ് ഓൺലൈൻ/കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂൺ 14-ന് രണ്ടു സെഷനിലായി (രാവിലെ ഒമ്പതുമുതൽ 12.30 വരെ/ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെ) നടത്തും. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന്‌ 50 മാർക്കുവീതമുള്ള ഒബ്ജക്ടീസ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ഈ പരീക്ഷയിൽ കൂടുതൽ മാർക്കുനേടുന്ന മൂന്നുവിഷയങ്ങളുടെ സ്കോർ പരിഗണിച്ച് രണ്ടുസ്ഥാപനങ്ങൾക്കും പ്രത്യേകം റാങ്ക് പട്ടികകൾ തയ്യാറാക്കും.

 മുൻവർഷങ്ങളിലെ ചോദ്യപേപ്പർ www.nestexam.in-ൽ ഉണ്ട്. ഇൻഫർമേഷൻ ബ്രോഷർ, സിലബസ് എന്നിവയും ഉണ്ട്. 

കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.


അപേക്ഷ വെബ്സൈറ്റ് വഴി ഫെബ്രുവരി 24 മുതൽ ഏപ്രിൽ 30 വരെ നൽകാം. 

അപേക്ഷാഫീസ് 1200 രൂപ. പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 600 രൂപ. 

നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students