IMU ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ഡി.എൻ.എസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


 *ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ (ഐ.എം.യു.) അഫിലിയേഷനുള്ള ഏഴു സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ഡി.എൻ.എസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.



*ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് മൂന്നിനും കൂടി 60 ശതമാനം മാർക്കോടെ പ്ലസ്ടു/തുല്യ യോഗ്യത നേടിയവർ, അവസാന വർഷത്തിൽ 55 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് (ഫിസിക്സ് ഒരു വിഷയമായി പഠിച്ച്) ബി.എസ്സി. നേടിയവർ, 50 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം.*


*അപേക്ഷകർക്ക് ഇംഗ്ലീഷിന് 10/12/ബിരുദ തലത്തിൽ 50 ശതമാനം മാർക്ക് വേണം.

 1.4.2021ന് കുറഞ്ഞ പ്രായം 17 വയസ്സ്.

 ഉയർന്ന പ്രായം ആൺകുട്ടികൾക്ക് 25, പെൺകുട്ടികൾക്ക് 27. 

മെഡിക്കൽ നിലവാരം തൃപ്തിപ്പെടുത്തണം. 

മാർച്ച് 13ന് നടത്തുന്ന ഓൺലൈൻ പ്രോക്ടേർഡ് കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാകും പ്രവേശനം.


* ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റിയൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ നിന്നുമാകും ചോദ്യങ്ങൾ.


*ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 28വരെ


 * https://www.imu.edu.in വഴി നടത്താം. 


*ഐ.എം.യു. കാമ്പസുകളിലെ പ്രവേശനത്തിൽ മാത്രം താത്പര്യമുള്ളവർ ഇതിന് രജിസ്റ്റർ ചെയ്യരുത്. 


* കൂടുതൽ വിവരങ്ങൾക്ക് https://www.imu.edu.in കാണുക.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students