കൃഷിയെ മാനേജ് ചെയ്യാൻ പി.ജി.ഡി.എം.എ. (PGDMA)


*ഫെബ്രുവരി 28 വരെ അപേക്ഷിക്കാം*


കാർഷികോത്പാദനം വ്യവസായ മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് അഗ്രി ബിസിനസ് മാനേജ്മെന്റിന്റെ വരവോടെയാണ്. 


മനുഷ്യ വിഭവശേഷി കാർഷിക  മേഖലയ്ക്ക് അനുയോജ്യമായി വികസിപ്പിച്ചെടുക്കുന്ന പ്രൊഫഷണൽ മാനേജ്മെന്റ് പാഠ്യപദ്ധതിയായ അഗ്രി ബിസിനസ്  മാനേജ്മെന്റ്. 


ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും ഹൈദരാബാദിലെ (രാജേന്ദ്രനഗർ) നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് മാനേജ്മെന്റും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ കോഴ്സാണ്  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് അഗ്രിക്കൾച്ചർ. 


പരമ്പരാഗത അഗ്രി ബിസിനസ് മാനേജ്മെന്റിൽനിന്ന് വ്യത്യസ്തമാണ് ഈ അഗ്രിക്കൾച്ചറൽ മാനേജ്മെന്റ് പഠനം. 

സമർഥരായ കാർഷിക ബിരുദധാരികൾക്ക് ഈ കോഴ്സ് പഠിച്ച് മാനേജീരിയൽ/എക്സിക്യുട്ടീവ് പ്രൊഫഷനിലേക്ക് തിരിയാം.


ഈ വർഷം  ആരംഭിക്കുന്ന പതിമൂന്നാമത് ബാച്ചിലേക്ക്  ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ.യുടെ അനുമതിയുള്ള 

രണ്ടു വർഷത്തെ ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമാണ്.  പ്രൊഫഷണൽ മാനേജ്മെൻറ് പഠനത്തോടൊപ്പം വിദഗ്ധ പരിശീലനവും ഗവേഷണവും സമന്വയിപ്പിച്ചിരിക്കുന്നു. 

സപ്ലൈ ചെയിൻ മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ്, ഇൻഫർമേഷൻ മാനേജ്മെന്റ് എന്നിവ ഇലക്ടീവ് കോഴ്സുകളാണ്.

 മാർക്കറ്റിങ്, റീട്ടെയിൽ, ബിസിനസ് അനലിറ്റിക്സ്, ഡേറ്റാ ബേസ് മാനേജ്മെന്റ്, ഐ.ടി. മുതലായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽപ്പെടും. ഇൻവിനസ് കോർ ഫാക്കൽറ്റി, എക്സ്പിരിമെന്റൽ ലേണിങ്, അഗ്രി ബിസിനസ് ഇൻകുബേറ്റർ തുടങ്ങിയ സൗകര്യങ്ങൾ പാഠ്യ പദ്ധതിയിലുണ്ട്. 

പഠിച്ചിറങ്ങുന്നവർക്ക് കോർപ്പറേറ്റ് കമ്പനികളിലും മറ്റും മികച്ച പ്ലേസ്മെന്റ് ലഭിക്കും.


യോഗ്യത: അഗ്രിക്കൾച്ചർ/അനുബന്ധ വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ നാലു വർഷത്തെ അംഗീകൃത ബിരുദം.

 IIM-CAT 2020 അല്ലെങ്കിൽ CMAT 2021 സ്കോർ. ആകെ 66 സീറ്റ്.

 ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും ഉണ്ടാവും. അക്കാദമിക് മികവിന് വെയ്റ്റേജ് ലഭിക്കും. രണ്ട് വർഷത്തേക്കുംകൂടി ആറ് ലക്ഷത്തോളം രൂപയാണ് ഫീസ്. 

കാമ്പസിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://naarm.org.in എന്ന വെബ് സൈറ്റ് പരിശോധിക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students