GATE 2022: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കാം
*ഗേറ്റ് പഠിക്കാം സ്‌കോളര്‍ഷിപ്പോടെ; ശ്രമിക്കാം ജോലിക്കും, കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പോടെ വിവിധ മേഖലകളിൽ ഉന്നത പഠനത്തിന് അവസരവും ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയും ലഭിക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കാം. ഖരഗ്പുർ ഐ.ഐ.ടി.യാണ് സംഘാടക സ്ഥാപനം. ഗേറ്റ് യോഗ്യത നേടുന്നവർക്ക് സാമ്പത്തിക സഹായത്തോടെ എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ മേഖലകളിലെ മാസ്റ്റേഴ്സ്, ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകൾ, ആർട്സ്/സയൻസ് മേഖലകളിലെ ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. യോഗ്യത എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, സയൻസ്, ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബിരുദധാരികൾ, ഈ കോഴ്സുകളുടെ നിശ്ചിത വർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. ചില പ്രൊഫഷണൽ സമിതികളുടെ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. വിഷയങ്ങൾ 29 വിഷയങ്ങളിലാണ് ഗേറ്റ് നടത്തുന്നത്. ജിയോമാറ്റിക്സ് എൻജിനിയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ് എന്നിവ പുതിയ വിഷയങ്ങളാണ്. മറ്റു വിഷയങ്ങൾ: * ഏറോസ്പേസ് എൻജിനിയറിങ് * അഗ്രിക്കൾച്ചറൽ എൻജിനിയറിങ് * ആർക്കിടെക്ച...