Public Health Course

 പൊതുജനാരോഗ്യ സംരക്ഷണത്തിന് പബ്ലിക് ഹെൽത്ത് കോഴ്സ്


പൊതുജനങ്ങളാണ് രാജ്യത്തിൻ്റെ സമ്പത്ത്, പൊതുജന ആരോഗ്യ സംരക്ഷണം രാജ്യത്തെ സംരക്ഷിക്കുന്നതിന് തുല്യം. ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിൻ്റെ ആരോഗ്യത്തെ വിലയിരുത്തുന്നതും.

വൈ​വി​ധ്യ​മാ​ണ് ഈ പൊതുജനാരോഗ്യ മേഖലയുടെ മുഖമുദ്ര. ഡോ​ക്ട​ർ​മാ​ർ​ക്കും മറ്റു പ്രഫഷണൽ ബി​രു​ദ​ക്കാ​ർ​ക്കും ഈ ​രം​ഗ​ത്തു ള്ള ബി​രു​ദാ​ന​ന്ത​ര കോ​ഴ്സുകളിൽ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യും. 

മെ​ഡി​ക്ക​ൽ, അ​ഗ്രി​ക്ക​ൾ​ച്ച​ർ, സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, നി​യ​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം നേ​ടി​യ​വ​ർ വി​ശാ​ല ലോ​ക​ത്തേ​ക്കു ചു​വ​ടു വ​യ്ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ഈ ​പബ്ലിക് ഹെൽത്ത് പ്ര​ഫ​ഷ​ൻ ത​ന്നെ. 

പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ർ​ക്കു മി​ക​ച്ച ക​രി​യ​ർ ഓ​പ്ഷ​നാ​യി തെ​ര​ഞ്ഞ​ടു​ക്കാ​വു​ന്ന മേ​ഖ​ല​യാണ് ഇത്.


ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ന്നി​വ​യി​ൽ താ​ല്പ​ര്യ​മു​ള്ള എം​ബി​ബി​എ​സു​കാ​ർ കൂ​ടി ഈ ​രം​ഗ​ത്തേ​ക്കു​ള്ള കോ​ഴ്സു​ക​ളി​ൽ സ്വാ​ഭാ​വി​ക​മാ​യി ശ്ര​മി​ക്കു​ന്ന​തി​നാ​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഡോ​ക്ട​ർ​മാ​രോ​ട് മ​ത്സ​രി​ച്ച് ജ​യി​ച്ചു​വേ​ണം മ​റ്റു ബി​രു​ദ​ക്കാ​ർ​ക്ക് പ്ര​വേ​ശ​നം ത​രപ്പെ​ടു​ത്താ​ൻ. 

ആ​രോ​ഗ്യ രം​ഗ​ത്തെ​ക്കു​റി​ച്ച് ന​ല്ല അ​റി​വു​ണ്ടെ​ങ്കി​ലെ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ബ്ലി​ക് ഹെ​ൽ​ത്ത് ബിരുദാനന്തര ബിരുദ കോ​ഴ്സി​ന് പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യൂ.


പൊ​തു​ജ​നാ​രോ​ഗ്യം പ​ല ഘ​ട​ക​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന ഒ​ന്നാ​യ​തി​നാ​ൽ ഇ​തു പോ​ലെ വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ വ​രു​ന്ന​ത് ഗു​ണം ചെ​യ്യു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. 

ഉദാ​ഹ​ര​ണ​ത്തി​ന് പബ്ലിക് ഹെൽത്തിൽ പരിശീലനം ലഭിച്ച സിവിൽ എൻജിനിയർക്ക് എൻവയൺമെന്‍റൽ എൻജിനിയറിംഗിൽ മി​ക​ച്ച സേ​വ​നം ചെ​യ്യാ​ൻ ക​ഴി​യും.


◻️പൊതുജനാരോഗ്യ രംഗത്ത് അവസരങ്ങൾ അനവധി


പൊ​തു​ജ​നാ​രോ​ഗ്യം മി​ക​ച്ച​താ​ക്കാ​നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഇ​ല്ലാ​യ്മ ചെ​യ്യാ​നും സാ​മൂ​ഹ്യ നന്മ ക​ണ​ക്കാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലു​ക​ൾ ന​ട​ത്തു​ന്ന​ത്.


മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (എം​പി​എ​ച്ച്) ആ​ണ് ഈ ​രം​ഗ​ത്തെ പ്ര​ധാ​ന കോ​ഴ്സ്. 

ബ​യോ​സ്റ്റാ​റ്റി​ക്സ്, 

എ​പ്പി​ഡ​മോ​ള​ജി, 

സോ​ഷ്യ​ൽ ആ​ൻ​ഡ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ്,

 ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ്, 

ഹെ​ൽ​ത്ത് ഇ​ക്ക​ണോ​മി​ക്സ്, 

പ​ബ്ലി​ക് ഹെ​ൽ​ത്ത് ബ​യോ​ള​ജി 

തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണു പാ​ഠ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

ചി​ല സ്ഥാ​പ​ന​ങ്ങ​ളിൽ ഒ​ന്നി​ല​ധി​കം സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ വി​ദ്യാ​ർ​ഥി​യു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​റു​ണ്ട്.


ര​ണ്ടു വ​ർ​ഷ​മാ​ണ് പൊ​തു​വേ എം​പി​എ​ച്ച് കോ​ഴ്സി​ന്‍റെ ദൈ​ർ​ഘ്യം. 

എ​ന്നാ​ൽ ചി​ല വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സും ന​ട​ത്തു​ന്നു​ണ്ട്. 

ഉ​പ​രി പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് എം​ഫി​ൽ, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്കും ഇ​ന്ന് അ​വ​സ​ര​ങ്ങ​ളു​ണ്ട്. 

പ​ബ്ലി​ക് ഹെ​ൽ​ത്തി​ൽ ഉ​ന്ന​ത​ശ്രേ​ണി​യി​ൽ വി​ഹ​രി​ക്കാ​ൻ ആ​ഗ്ര​ഹമു​ള്ള​വ​ർ​ക്ക് ഡോ​ക്ട​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (Dr.PH) ക​ര​സ്ഥ​മാ​ക്കാ​വു​ന്ന​താ​ണ്. 

അ​ധ്യാ​പ​ന​ത്തി​ലും ന​യ​രൂ​പീ​ക​ര​ണ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും ഇ​ത്ത​ര​ക്കാ​ർ​ക്ക് ശോ​ഭി​ക്കാ​നാ​കും.


പ​ഠ​നം ക​ഴി​ഞ്ഞാ​ൽ സ​ർ​ക്കാ​ർ സ​ർ​വീസി​ൽ ജോലി കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള കോ​ഴ്സാ​ണ് എംപിഎച്ച്. 

എ​ല്ലാ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.


◻️എവിടെയൊക്കെ പഠിക്കാം


ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്

www.sctimst.ac.in, 

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്

www.phfi.org, 

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച് 

https://www.iihmr.org. 

ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്  http://admissions.tiss.edu, 

എം​ജി യൂ​ണി​വേ​ഴ്സി​റ്റി 

www.mgu.ac.in, 

പോ​ണ്ടി​ച്ചേ​രി ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ  www.jipmer.edu.in, 

കാ​സ​ർ​ഗോ​ട്ടെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല www.cukerala.ac.in 

മണിപ്പാൽ യൂണിവേഴ്സിറ്റി മണിപ്പാൽ

ജാമിഅ ഹംദർദ് ഡൽഹി

ജെഎസ്എസ് കോളേജ് മൈസൂർ

എ​ന്നി​വ​യാ​ണു പ​ബ്ലി​ക് ഹെ​ൽ​ത്ത് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന രാജ്യത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ.

(ലിസ്റ്റ് അപൂർണ്ണമാണ്)


മി​ക്ക​ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.

ജ​ന​റ​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, മാ​ത്ത​മാ​റ്റി​ക്സ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ് എ​ന്നി​വ​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തു​ക.


ഇ​തി​ൽ നി​ശ്ചി​ത മാ​ർ​ക്കു നേ​ടു​ന്ന​വ​രെ ഇ​ന്‍റ​ർ​വ്യു​വി​നു ക്ഷ​ണി​ക്കും. 

ഇ​ന്‍റ​ർ​വ്യു​വി​ൽ പ്ര​സ്തു​ത കോ​ഴ്സ് 

തെ​ര​ഞ്ഞെ​ടുക്കു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​നം, 

പൊ​തു​ജ​നാ​രോഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​റി​വും വീ​ക്ഷ​ണ​വും, 

കാ​ലി​ക പ്ര​സ​ക്തി​യു​ള്ള പൊ​തു​ജ​നാരോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വയെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഇത് പ്രത്യേകം ശ്രദ്ധിക്കണം.


ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ലോകാരോഗ്യ സംഘടന, യൂനിസെഫ്. പോപ്പുലേഷന്‍ ഫണ്ട്, വേള്‍ഡ് ബാങ്ക്, ബ്രിട്ടിഷ് സര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്മെന്‍റ് ഫോര്‍ ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ്, ഡാനിഷ് സര്‍കാറിന് കീഴിലെ ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ് ഏജെന്‍സി, ഫോര്‍ഡ് ഫൌണ്ടേഷന്‍ തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര സംഘടനകളില്‍ തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട് ഈ പഠന മേഖല.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students