ITI .. ഐടിഐകൾ

 വലിയ വ്യവസായശാലകൾ മുതൽ ചെറുകിട കമ്പനികളിൽവരെ തൊഴിലെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും തൊഴിലിൽ മികച്ച വൈദഗ്ദ്യം ഉള്ളവരായിരിക്കും. തൊഴിൽ നിപുണത ഇല്ലാത്തവർക്ക് ഈ മേഖലയിൽ പ്രവേശിക്കാൻ കഴിയില്ല. 

ഐടിഐ കളിൽനിന്ന് ലഭിക്കുന്ന പരിശീലനവും തുടർന്ന് ലഭിക്കുന്ന അപ്രന്റിസ്ഷിപ്പും വ്യക്തികളെ അതത് മേഖലകളിൽ പ്രാവീണ്യരാക്കും. തൊഴിൽ അറിയുന്നവരുടെ അവശ്യകതയും നിരവധി. 

സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും നിരവധി അവസരങ്ങളാണ് ഐടിഐ ക്കാർക്കുള്ളത്. സ്വന്തംനിലയിൽ തൊഴിൽചെയ്യാനും വരുമാനമുണ്ടാക്കാനും കഴിയും. 

എൻസിവിടി അംഗീകാരമുള്ള കോഴ്സുകൾ ജയിക്കുന്നവർക്ക് ഇന്ത്യൻ റെയിൽവേ, ഐഎസ്ആർഒ മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളിൽ മികച്ച തൊഴിലവസരമാണ്.

 കോഴ്സിന് ശേഷമുള്ള അപ്രന്റിസ് പൂർത്തിയാക്കിയവർ എൻഎസി പരീക്ഷ ജയിച്ചാൽ പരിശീലന കാലയളവ് തൊഴിൽപരിചയമായി കണക്കാക്കും .

ഐടിഐ യോഗ്യതയുള്ളവർക്ക് പോളിടെക്നിക്് പ്രവേശനത്തിന്‌  അഞ്ച് ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട് . 

ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി ഐടിഐ ക്കാർക്ക് നേരിട്ട് പ്രവേശിക്കാം. ഐടിഐ കളുടെ ഭരണനിർവഹണം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്.

 എന്നാൽ പരിശീലനം, നയരൂപീകരണം, ഏകോപനം എന്നിവ കേന്ദ്ര സർക്കാരാണ് നിർവഹിക്കുന്നത്.

 കേന്ദ്ര തൊഴിൽ മന്ത്രി അധ്യക്ഷനായ നാഷണൽ  കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്  ആണ് ആവശ്യമായ ഉപദേശങ്ങൾ മുഖ്യചുമതലക്കാരനായ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങിന് നൽകുന്നത്.

 എൻസിവിടി യിൽ അഫിലിയേഷനുള്ള ട്രേഡിൽ പരിശീലനം പൂർത്തിയായവർക്കേ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കൂ.

 ട്രേഡുകൾ ഏകദേശം എല്ലാ അടിസ്ഥാനതൊഴിൽ മേഖലകളെയും സ്പർശിക്കുന്ന വിധത്തിൽ 77 ലധികം ട്രേഡുകളിലായാണ് ഐടിഐകളിൽ പരിശീലനം നൽകുന്നത്. 

പത്താം ക്ലാസ്സ് ജയിച്ചവർക്കുള്ള മെട്രിക് ട്രേഡുകളും പത്താം ക്ലാസ്സ് തോറ്റവർക്കുള്ള നോൺ മെട്രിക് ട്രേഡുകളും ഐടിഐകളിൽ ലഭ്യമാണ്. 

സർക്കാർ സർവീസിലെ സാങ്കേതികവൈദഗ്ധ്യം ആവശ്യമുള്ള നിരവധി തസ്തികകളുടെ യോഗ്യതകളായി ഐടിഐ ട്രേഡുകൾ നിശ്ചയിച്ചിട്ടുണ്ട്.

 ഉദാഹരണമായി പൊതുമരാമത്ത് വകുപ്പിലെ ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ആണ്. 

വയർമാൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ മുതലായവ നോൺ മെട്രിക് ട്രേഡുകളാണ്.

 മെക്കാനിക്, ഡീസൽ, ടർണർ, ഫിറ്റർ, ഡ്രാഫ്റ്റ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ മുതലായവ മെട്രിക് ട്രേഡുകളും.

  കൂടാതെ ഫുഡ് പ്രൊഡക്ഷൻ ഫാഷൻ ഡിസൈനിങ് കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തുടങ്ങിയ നോൺ എൻജിനിയറിങ് മെട്രിക് ട്രേഡുകളും ആയി ഐടിഐ കളിൽ ഉണ്ട്. 

സർക്കാർ ഐടിഐകളിലേക്ക് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

https://itiadmissions.kerala.gov.in/splash.php

 അപേക്ഷകൻ കേരളീയനാകണം.


 കുറഞ്ഞ പ്രായം 14. 


കംപ്യൂട്ടർ ഡിടിപി കോഴ്സുകൾക്ക് പ്ലസ്ടു ആണ് യോഗ്യത . 


പെട്ടെന്ന് തൊഴിൽ മേഖലയിലേക്ക് കടയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഐടിഐകളിലേക്ക് വരാം. 


കുറഞ്ഞ ചെലവിൽ  പ്രൊഫഷണൽ വൈദഗ്ധ്യം സ്വായത്തമാക്കാൻ ഐടിഐ അവസരമൊരുക്കും.


 യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം സർക്കാർ ഐടിഐകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ സ്വകാര്യ ഐടിസി കളിലും പ്രവേശനം നേടാം. അവകൾ അംഗീകാരമുള്ളതാണെന്ന് ചേരുന്നവർ ഉറപ്പ് വരുത്തണം


പ്രോസ്പെക്ടസ് മറ്റ് വിവരങ്ങൾക്ക്


https://det.kerala.gov.in/index.php/2017

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students