ഓൺലൈൻ ബിരുദ കോഴ്സുകൾ

ലോകത്തിൻ്റെ ഏത് കോണിൽ നിന്നും പഠിക്കാം ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ കോഴ്സുകൾ. അതും UGC അംഗീകൃത കോഴ്സുകൾകോവിഡ് മഹാമാരിയും സാങ്കേതിക വിദ്യയുടെ പുരോഗതിയും വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക്  വെല്ലു വിളിയുയര്‍ത്തുന്നതോടൊപ്പം മികച്ച സാധ്യതകള്‍ കൂടിയാണ് തുറന്നു തന്നിട്ടുള്ളത്. 


ഉന്നത നിലവാരമുള്ള കോഴ്സുകൾ Add-one ചെയ്താണ് മിക്ക യൂണിവേഴ്സിറ്റികളും ബിരുദ, ബിരുദാനന്തര കോഴ്സുകൾ ആവിഷ്കരിച്ചിരിക്കുന്നത്.


ആഗോള നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി തയാറാക്കുന്ന പ്രോഗ്രാമുകളുടെ മാതൃകയിലാണ് പ്രസ്തുത ഓൺലൈൻ കോഴ്സുകളുടെ സിലബസുകൾ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വ്യവസായ-വാണിജ്യ മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള കരിക്കുലവും നൂതന സാങ്കേതിക വിദ്യയും അനുസരിച്ചുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ വീട്ടിന്നകത്ത് പഠിച്ച് കൊണ്ട് നിരവധി തൊഴിലവസരങ്ങളുണ്ടാക്കാൻ സഹായിക്കും. 


കാര്യക്ഷമവും കരുത്തുറ്റതുമായ ലേണിങ് മാനെജ്മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്)യാണ് മിക്ക യൂണിവേഴ്സിറ്റികളും സൗകര്യപ്രദവും വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്നതുമായ പഠനരീതി അവലംബിച്ചിട്ടുള്ളത്


വിഡിയോകള്‍, സെല്‍ഫ് ലേണിങ് മെറ്റീരിയല്‍സ്, വെര്‍ച്വല്‍ ലാബുകള്‍, അസൈന്‍മെന്റ്, ക്വിസസ്, ഡിസ്‌കഷന്‍ ഫോറംസ് എന്നിവയ്ക്കൊപ്പം വാരാന്ത്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ഫാക്കല്‍റ്റികളുടെ ലൈവ് ക്ലാസുകളും പല യൂണിവേഴ്സിറ്റികളും വാഗ്ദാനം ചെയ്യുന്നു.


വ്യക്തിഗത സഹായത്തിനും മറ്റു സംശയനിവാരണത്തിനും സഹായം ലഭിക്കും.


 ഓണ്‍ലൈന്‍ കോഴ്സുകളുടെ പഠന സമയവും മൂല്യവും സാധാരണ റെഗുലര്‍ കോഴ്സുകള്‍ക്ക് തതുല്യമായിരിക്കും.


അധ്യാപന, പഠന രീതികളില്‍ സാങ്കേതിക വിദ്യയ്ക്ക് വലിയ പങ്കുള്ള സാഹചര്യത്തില്‍ ലേണിങ് മാനെജ്മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്) യൂണിവേഴ്‌സിറ്റികൾ വിദ്യാര്‍ഥികള്‍ക്ക് സമ്പുഷ്ടമായ പഠനാനുഭവം ഉറപ്പാക്കുന്നു.


പ്രവാസത്തുള്ള വിദ്യാർത്ഥികൾക്ക് നാട്ടിലുള്ള മികച്ച സ്ഥാപനങ്ങളിൽ ചേരാൻ പറ്റുന്നില്ല എന്ന വേവലാതി മാറ്റി വെക്കാം. ഈ കോവിഡ് കാലത്ത് കേരളത്തിന് പുറത്ത് പഠിക്കാനാശ വെച്ചവർക്ക് വീട്ടിനകത്തിരുന്നു കൊണ്ട് തന്നെ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം തേടി പഠനം തുടരാം.


ഉപരി പഠനത്തിനാവശ്യമായ വിദ്യാഭ്യാസ യോഗ്യതക്കും, കോഴ്സ് ഫീസിനും പുറമെ, ഹൈസ്പീഡ് ഇൻ്റർനെറ്റ് കണക്ഷനും അത്യാവശ്യം സ്പെസിഫിക്കേഷനുള്ള ലാപ്ടോപ്പും ഓൺലൈൻ പഠനം ലക്ഷ്യമിടുന്നവർക്ക് ഉണ്ടാവണം.


UGC അംഗീകൃത ഓൺലൈൻ കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾ


 നിലവിൽ അംഗീകാരം കിട്ടിയ സ്ഥാപനങ്ങളുടെ ലിസ്റ്റ്

https://deb.ugc.ac.in/ എന്ന

ലിങ്കിൽ ലഭ്യമാണ്.


ജാമിയ മില്ലിയ, JNU, മിസോറം വാഴ്സിറ്റി, അലിഗഡ് മുസ്ലിം വാഴ്സിറ്റി, ജമ്മു വാഴ്സിറ്റി, നർസി മോഞ്ചി, സിമ്പയോസിസ്, OP ജിൻഡാൽ, മണിപ്പാൽ, അമൃത, ജെയിൻ, അളഗപ്പ തുടങ്ങിയ മികച്ച സ്ഥാപനങ്ങൾ ഈ ലിസ്റ്റിലുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students