GATE 2022: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കാം

 *ഗേറ്റ് പഠിക്കാം സ്‌കോളര്‍ഷിപ്പോടെ; ശ്രമിക്കാം ജോലിക്കും,


കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പോടെ വിവിധ മേഖലകളിൽ ഉന്നത പഠനത്തിന് അവസരവും ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയും ലഭിക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കാം.


 ഖരഗ്പുർ ഐ.ഐ.ടി.യാണ് സംഘാടക സ്ഥാപനം.


ഗേറ്റ് യോഗ്യത നേടുന്നവർക്ക് സാമ്പത്തിക സഹായത്തോടെ എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ മേഖലകളിലെ മാസ്റ്റേഴ്സ്, ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകൾ, ആർട്സ്/സയൻസ് മേഖലകളിലെ ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം.


യോഗ്യത


എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, സയൻസ്, ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബിരുദധാരികൾ, ഈ കോഴ്സുകളുടെ നിശ്ചിത വർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. ചില പ്രൊഫഷണൽ സമിതികളുടെ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.


വിഷയങ്ങൾ


29 വിഷയങ്ങളിലാണ് ഗേറ്റ് നടത്തുന്നത്. ജിയോമാറ്റിക്സ് എൻജിനിയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ് എന്നിവ പുതിയ വിഷയങ്ങളാണ്.


മറ്റു വിഷയങ്ങൾ:


* ഏറോസ്പേസ് എൻജിനിയറിങ് * അഗ്രിക്കൾച്ചറൽ എൻജിനിയറിങ് * ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് * ബയോമെഡിക്കൽ എൻജിനിയറിങ് * ബയോടെക്നോളജി * സിവിൽ എൻജിനിയറിങ് * കെമിക്കൽ എൻജിനിയറിങ് * കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി * കെമിസ്ട്രി * ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് * ഇലക്ട്രിക്കൽ എൻജിനിയറിങ് * എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്, ഇക്കോളജി ആൻഡ് ഇവൊല്യൂഷൻ * ജിയോളജി ആൻഡ് ജിയോഫിസിക്സ് * ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് * മാത്തമാറ്റിക്സ് * മെക്കാനിക്കൽ എൻജിനിയറിങ് * മൈനിങ് എൻജിനിയറിങ് * മെറ്റല്ലർജിക്കൽ' എൻജിനിയറിങ് * പെട്രോളിയം എൻജിനിയറിങ് * ഫിസിക്സ് * പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിങ് * സ്റ്റാറ്റിസ്റ്റിക്സ് * ടെക്സ്റ്റയിൽ എൻജിനിയറിങ് ആൻഡ് ഫൈബർ സയൻസ് * എൻജിനിയറിങ് സയൻസ് * ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് * ലൈഫ് സയൻസസ്.


പരീക്ഷ


2022 ഫെബ്രുവരി അഞ്ച്, ആറ്, 12, 13 എന്നീ തീയതികളിൽ കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ പരീക്ഷ. ഓരോ ദിവസവും രണ്ടു സെഷനുകൾ. ഒരാൾക്ക് രണ്ടുപേപ്പർ വരെ അഭിമുഖീകരിക്കാം. പരീക്ഷാ ദൈർഘ്യം മൂന്ന് മണിക്കൂർ. പരമാവധി 100 മാർക്ക്. പരീക്ഷാഘടന gate.iitkgp.ac.in ൽ ലഭിക്കും.


പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി


ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളാണ് വിവിധ ബ്രാഞ്ചുകളിൽ/വിഷയങ്ങളിൽ ഗേറ്റ് യോഗ്യത നേടിയവർക്ക് നിയമനം നൽകിയത്. 2022-ലെ ടെക്സ്റ്റയിൽ എൻജിനിയറിങ് ആൻഡ് ഫൈബർ സയൻസ് വിഷയത്തിലെ ഗേറ്റ് യോഗ്യത പരിഗണിച്ച് സെൻട്രൽ സിൽക് ബോർഡ്, സയന്റിസ്റ്റ് ബി തസ്തികയിലേക്ക് നിയമനം നടത്തുമെന്ന് അറിയിച്ചു.


ഗേറ്റ് സ്കോർ പരിഗണിച്ച് റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങൾ, ഗേറ്റ് വിഷയങ്ങൾ:


* ഹിന്ദുസ്ഥാൻ പെട്രോളിയം (മെക്കാനിക്കൽ, കെമിക്കൽ, സിവിൽ) * മസഗൺഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ) * മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുെമന്റേഷൻ, സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കെമിസ്ട്രി) * ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, പെട്രോളിയം, ജിയോളജി ആൻഡ് ജിയോഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി)* നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻടേഷൻ, മെറ്റലർജി, സിവിൽ, കെമിക്കൽ, മൈനിങ്) * ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ) * നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (സിവിൽ) * ഹരിയാണ പവർ യൂട്ടിലിറ്റീസ് (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ) * ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ) * ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് * ഭാരത് ഹെവി ഇലക്ട്രിക്കൽസ് * ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് * നാഷണൽ തെർമൽ പവർ കോർപ്പറേഷൻ * ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് * പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ.


അപേക്ഷ


gate.iitkgp.ac.inവഴി സെപ്റ്റംബർ 24വരെ നൽകാം. ലേറ്റ് ഫീസ് നൽകി ഒക്ടോബർ ഒന്നുവരെയും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students