Foreign Language: Institutes

ഉയർന്ന കരിയർ തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ള പ്രധാന കാര്യം,യോഗ്യതകൾ നേടുന്നതിനൊപ്പം ഭാഷകളും പഠിച്ചെടുക്കണം എന്നാണ്.


ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ., കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിനാണ് മുൻഗണന. 

ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളുണ്ട്. അമേരിക്കയിൽ ഉപരിപഠനത്തിനും തൊഴിലിനും 

TOEFL (Test of English as a Foreign Language) സ്കോറും മറ്റു രാജ്യങ്ങളിൽ

 IELTS (International English Language Testing System),

 OET (Operational English Test),

 BEC (Business English Communication), Lingua skills എന്നിവയിലേതെങ്കിലുമൊന്ന് ആവശ്യമാണ്

 അന്താരാഷ്ട്രതലത്തിൽ ഉദ്യോഗാർഥികൾ ഏറെയെത്തുന്ന യൂറോപ്യൻ രാജ്യങ്ങളിലും ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലും അതത് രാജ്യത്തെ ഭാഷ പഠിച്ചാൽ മാത്രമേ മികച്ച ഉപരിപഠന, തൊഴിൽസാധ്യതകൾ നേടാൻ കഴിയൂ.


🔰 ഉന്നതവിദ്യാഭ്യാസ രംഗത്ത് ജർമനി, ഫ്രാൻസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ മികച്ച അവസരങ്ങൾക്ക് ഭാഷാപ്രാവീണ്യം നിർബന്ധമാണ്.


🌏 ജർമൻ


🔰 ജർമനിയിലെത്താൻ ജർമൻ ഭാഷ പഠിച്ചിരിക്കണം. പരസ്യം, മാധ്യമം, ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളിൽ തൊഴിൽചെയ്യാം. യൂറോപ്പിൽ ജർമനി, ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, ലീഷ്ടെൻസ്റ്റിൻ തുടങ്ങിയ ആറു രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ ജർമനാണ്. 


🔰 കേരളത്തിൽ സെയ്ന്റ് തോമസ് കോളേജ് കോട്ടയം, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ബി.എ., എം.എ.,യും ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുണ്ട്.


🔰 സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ആൻഡ് ഇന്ത്യൻ ലാംഗ്വേജ് പുണെ, സെയ്ന്റ് സ്റ്റീഫൻസ് കോളേജ് ഡൽഹി, എം.ഐ.ടി. സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജ് പുണെ, യൂണിവേഴ്സിറ്റി ഓഫ് മുംബൈ എന്നിവിടങ്ങളിൽ സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകൾ. 


🔰 ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു) ഹൈദരാബാദ്, ഉസ്മാനിയ യൂണിവേഴ്സിറ്റി ഹൈദരാബാദ്, ഹാൻസ് രാജ് കോളേജ് ഡൽഹി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഗുജറാത്ത് എന്നിവിടങ്ങളിൽ യു.ജി., പി.ജി. പ്രോഗ്രാമുകളുണ്ട്. വിവരങ്ങൾക്ക്: 🌏 www.daad.de


🌏 ഫ്രഞ്ച്


🔰 ഫ്രാൻസിൽ ഉപരിപഠനത്തിനും തൊഴിലിനും ഫ്രഞ്ച് അറിഞ്ഞിരിക്കണം. ഫ്രഞ്ച് എംബസിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് കൾച്ചറൽ സെന്ററുകൾ (അലയൻസ് ഫ്രാൻസ്) ആണ് കോഴ്സുകൾ നടത്തുന്നത്. ജർമനും ഇംഗ്ലീഷും കഴിഞ്ഞാൽ യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ പേരും സംസാരിക്കുന്ന ഭാഷയാണ്.


🔰 എയ്റോനോട്ടിക്, ടെലികമ്യൂണിക്കേഷൻ, ഹോട്ടൽ മാനേജ്മെന്റ്, റീട്ടെയിൽ, എംബസി, ടൂറിസം മേഖലകളിൽ തൊഴിലവസരമുണ്ട്.


🔰 ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഫ്രഞ്ച് കൾച്ചറൽ കേന്ദ്രങ്ങൾ, ആന്ധ്രാ യൂണിവേഴ്സിറ്റി, ഡൽഹി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഇഫ്ളു ഹൈദരാബാദ് എന്നിവിടങ്ങളിൽ കോഴ്സുണ്ട്.


▶️ വിവരങ്ങൾക്ക്: 

🌏 www.campusfrance.org, 🌏 www.afindia.org


🌏 ജാപ്പനീസ്


🔰 അഞ്ച് തലങ്ങളിലായി N5-N1 എന്നിങ്ങനെ ജാപ്പനീസ് പ്രാവീണ്യ ടെസ്റ്റുകളുണ്ട്. 


🔰 കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ജെ.എൻ.യു., ഡൽഹി എന്നിവിടങ്ങളിലാണ് കോഴ്സുകൾ ഉള്ളത്.


🔰 ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, ഷിപ്പിങ്, ഓപ്റ്റിക്കൽ മീഡിയ, ഇലക്ട്രോണിക്സ്, ഐ.ടി. എന്നിവയിൽ സാധ്യതകളുണ്ട്. 🌏 https://www.in.emb-japan.go.jp


🌏 ചൈനീസ്


🔰 മൻഡാരിൻ എന്ന പേരിലാണ് ചൈനീസ് ഭാഷ അറിയപ്പെടുന്നത്. ചൈന ഇലക്ട്രോണിക്സ്, ഐ.ടി. നിർമാണ മേഖലകളിൽ മുന്നേറുമ്പോൾ മികച്ച തൊഴിൽ ലഭിക്കാൻ ചൈനീസ് ഭാഷ അറിഞ്ഞിരിക്കണം.


🔰 മൈസൂർ യൂണിവേഴ്സിറ്റി, ഡൂൺ യൂണിവേഴ്സിറ്റി, ഡെറാഡൂൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ജെ.എൻ.യു., ഇഫ്ളു എന്നിവിടങ്ങളിൽ ചൈനീസ് ഭാഷയിൽ ഉപരിപഠനം നടത്താം.


🔰 പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ചൈനീസ് ഭാഷ പഠിക്കാം. ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളും ചൈനീസ് ഭാഷ പഠിച്ചുവരുന്നുണ്ട്.

 വിവരങ്ങൾക്ക്: 🌏 www.fmprc.gov.cn

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students