ഡിഫാം കോഴ്‌സും ഫാംഡി കോഴ്‌സും തമ്മിലുള്ള വ്യത്യാസം

ഫാർമസി മേഖലയിൽ കരിയർ കണ്ടെത്താനാഗ്രഹിക്കുന്നവർക്കുള്ള തീര്‍ത്തും വ്യത്യസ്ത തലങ്ങളിലുള്ള രണ്ടു കോഴ്‌സുകളാണ് DPhrmഉം ഫാംഡിയും.

എ) ഡിഫാം: 

ഇത് ഫാര്‍മസിയിലെ ഡിപ്ലോമ കോഴ്‌സാണ്. രണ്ടു വര്‍ഷവും മൂന്നു മാസവും ആണ് കോഴ്‌സ് ദൈര്‍ഘ്യം. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ ബയോളജി /മാത്ത്‌സ് /ബയോടെക് /കമ്പ്യൂട്ടര്‍ സയന്‍സ് ഇവയിലെതെങ്കിലുമൊന്ന് പഠിച്ച് പ്ലസ്ടൂ ജയിച്ചവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്.


ബി) ഫാംഡി (Doctor of Pharmacy): 

പ്ലസ്ടൂ കഴിഞ്ഞ് നാലു വര്‍ഷംകൊണ്ടു ബിഫാമും തുടര്‍ന്നു രണ്ടു വര്‍ഷംകൊണ്ടു എംഫാമും നേടുന്ന പരമ്പരാഗതരീതി നില നിര്‍ത്തിക്കൊണ്ടു തന്നെയാണ് ഫാംഡിക്കു തുടക്കം കുറിക്കപ്പെട്ടത്. രാഷ്ട്രാന്തര തലത്തിലുള്‍പ്പെടെ എംഫാമിനെക്കാള്‍ ആഴത്തിലുള്ള പഠനപരിശീലനവും ഗവേഷണാത്മക സമീപനവും കൈവരിക്കാന്‍ ഫാംഡിക്കു കഴിയുമെന്നതാണ് ഇതിന്റെ തത്വം. ക്ലിനിക്കൽ ഫാർമസിസ്റ്റാവാനുള്ള യോഗ്യതയാണിത്.


ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ ബയോളജിയോ അല്ലെങ്കിൽ മാത്സോ കൂടെ പ്ലസ്ടൂവിനു പഠിച്ചവര്‍ക്ക് ആറു വര്‍ഷംകൊണ്ട് ഫാംഡി നേടാം 

 അഞ്ചു വര്‍ഷത്തെ പഠനവും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും. 

ഇതിനു പുറമേ, ബിഫാംകാര്‍ക്ക് ഈ പ്രോഗ്രാം മൂന്നു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന സംവിധാനവുമുണ്ട്.

 രണ്ടു വര്‍ഷത്തെ പഠനവും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും. 

പക്ഷേ ഈ വഴിയാകുമ്പോള്‍ പ്ല സ്ടൂ കഴിഞ്ഞ് ഏഴു വര്‍ഷം പഠിക്കണം.


ഈ ചിത്രത്തിനു മറുവശവുമുണ്ടെന്ന് അറിയുക. 

പ്ലസ്ടൂ കഴിഞ്ഞ് പതിനേഴോ പതിനെട്ടോ വയസ്സുള്ള കുട്ടി ആറു വര്‍ഷം ഒരേ കോഴ്‌സില്‍ ചേരാമെന്നു പറഞ്ഞാലും മനസ്സു മടുക്കാതെ അതിദീര്‍ഘമായ ഈ യാത്ര നിര്‍വിഘ്‌നം തുടരാനുള്ള മനസ്ഥിതിയുണ്ടെന്ന് രക്ഷിതാക്കള്‍ വിവേകത്തോടെ മുന്‍കൂട്ടി ചിന്തിച്ച് ഉറപ്പിച്ചിരിക്കണം.


 കേരളത്തില്‍ താഴെപ്പറയുന്ന സ്ഥാപനങ്ങളില്‍ ഫാംഡി പഠിക്കാന്‍ സൗകര്യമുണ്ട്.


• Al Shifa, Perintalmanna

• Amrita School of Pharmacy, Kochi

• Devaki Amma, Pulliparamba , Malappuram

• Grace, Kodunthirappully, Palakkad

• National, Mukkam, Kozhikode

• Nazareth, Othera, Thiruvalla

• Nehru, Thiruvilwamala

• Nirmal, Muvattupuzha

• Pushpagiri, Thiruvalla

• Sree Krishna, Parassala

• St joseph’s, Cherthala

• St.James College Medical Academy Chalakudi

• The Dale View, Poovachal 

സർക്കാർ മേഖലയിൽ നിലവിൽ ഫാംഡി പ്രവേശനമില്ല.


ഫാംഡി കോളേജുകളുടെ പൂര്‍ണ ലിസ്റ്റിന് www.pci.nic.in  എന്ന സൈറ്റിലെ Approved Colleges ലിങ്ക് നോക്കുക. 

ഏതേതു കോളജുകളിലാണ് ബിഫാം കഴിഞ്ഞുള്ള ഫാംഡിക്കു സൗകര്യമുള്ളതെന്നും ശ്രദ്ധിച്ചുകൊള്ളുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students