ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 

രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ www.admission.kannuruniversity.ac.in ൽ ലഭിക്കും. 

ആദ്യമായാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ബിരുദപ്രവേശനം നടക്കുന്നത്. 

അൺ എയ്ഡഡ് സ്ഥാപനം ആയതിനാൽ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. 

മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം തലശ്ശേരി എരഞ്ഞോളിയിലെ കിൻഫ്ര സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. 

ആറു സെമസ്റ്ററുകളുള്ള ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് ബിരുദ പഠനത്തിനുള്ള സെമസ്റ്റർ ഫീസ് 40,000 രൂപയാണ്. 

ഫോൺ: 0490 2353600, 9400508499.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students