കേരള പ്ലസ് വൺ ഓൺ ലൈൻ അപേക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു. 

*പ്രോസ്പെക്ട്സ് ലഭിക്കുന്നതിന്  https://www.hscap.kerala.gov.in/prospectus2021.php  ക്ലിക്ക് ചെയ്യുക.


⭕അപേക്ഷ സമർപ്പണം ഓഗസ്റ്റ് 24 മുതൽ 


⭕ അപേക്ഷ നൽകാനുള്ള അവസാന തിയതി: സെപ്റ്റംബർ 3


⭕ ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7


⭕ ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 13

➤ ഏകജാലകത്തിൽ അപേക്ഷ നൽകേണ്ടത് മൂന്ന് ഘട്ടങ്ങളായാണ്. ആദ്യഘട്ടത്തിൽ നൽകുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ സാധിക്കുകയില്ല (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയവ) വളരെ ശ്രദ്ധാപൂർവം ആദ്യഘട്ടം പൂർത്തിയാക്കണം


➤ രണ്ടാം ഘട്ടത്തിൽ OTP മൊബൈൽ നമ്പറിലേക്ക് വന്നാൽ മാത്രമെ candidate login പൂർത്തിയാക്കാൻ സാധിക്കു ആയതു കൊണ്ട് എൻ്റർ ചെയ്യുന്ന മൈാബൈൽ നമ്പർ ഉള്ള ഫോൺ കൈവശമുണ്ടായിരിക്കണം.


➤ എല്ലവരും ഒരു പാസ് വേഡ് തയാറാക്കി വെയക്കുന്നത് നല്ലതായിരിക്കും.one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന് അത് മറക്കാതെ എഴുതിവെയ്ക്കണം.

ഉദാ: Anfas@2021 ( password )

* Login ID അപേക്ഷാ നമ്പർ തന്നെയായിരിക്കും

* ഒരു ജില്ലയിൽ എത്ര സ്കൂളുകൾ വേണമെങ്കിലും അപേക്ഷിക്കാം. ( വീട്ടിൽ നിന്ന് പോയി വരാൻ കഴിയുന്ന സ്കൂളുകൾ തിരഞ്ഞെടുന്നതായിരിക്കും ഉചിതം)

* ഒന്നിൽ കൂടുതൽ ജില്ലകളിലേക്കും അപേക്ഷിക്കാം (ഒരോ ജില്ലക്കും വെവ്വേറെ Login ID ഉണ്ടായിരിക്കും)

➤ മൂന്നാം ഘട്ടത്തിൽ caste& community കൃത്യമായി നൽക്കണം ഇതിൽ വരുന്ന തെറ്റുകൾ അഡ്മിഷൻ റദ്ദായി പോകുന്നതിന് കാരണമാകും. സംശമുണ്ടെങ്കിൽ സ്ക്കൂൾ ഹെൽപ് ഡെസ്കിൻ്റ സഹായം എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. EWS സർട്ടിഫിക്കറ്റ് ഉള്ളവർ അത് അപേക്ഷ സമർപ്പിക്കുമ്പോൾ കൈയിൽ കരുതണം' മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് നമ്പറോടു കൂടിയ മറ്റ് ബോണസ് പോയിൻ്റ് നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം


➤ ഓപ്ഷനുകൾ കൃത്യമായി എഴുതി വെച്ചതിന് ശേഷം മാത്രം ഒൺലൈൻ അപേക്ഷ ചെയ്ത് തുടങ്ങാം


➤ രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയ തിരുത്താൻ സാധിക്കുകയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനി കാണാൻ സാധിക്കും

*നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോട്സ് കൗൺസിൽ അംഗീകരിക്കുന്നത് മാത്രമെ ഏകജാലകത്തിൽ ബോണസ് പോയിൻ്റിന് അർഹതയുള്ളൂ. രാജ്യ പുരസ്കാർ നേടിയവരും, SPC,NCC യിൽ നിശ്ചിത യോഗ്യതയുള്ളവരും നിന്തൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്തില്ല


➤ ഒരു അപേക്ഷ നൽകുന്നതിന് ഒരു SMS അക്ടീവ് ആയ മൊബൈൽ നമ്പർ വേണം OTP യും തുടർന്നുള്ള അഡ്മിഷൻ നടപടികളും ഈ മൊബൈൽ നമ്പറിലേക്ക് വരുന്നത് കൊണ്ട് നമ്പർ തെറ്റാതെ നൽക്കണം


➤ ബോണസ് പോയിൻ്റിന് അർഹതയുള്ള എല്ലാ സർട്ടിഫിക്കറ്റുകൾക്കും നമ്പറും അനുവദിച്ച തിയ്യതിയും നിർബന്ധമായും ഉണ്ടാകണം. 

* ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ 

https://www.hscap.kerala.gov.in/ ൽ പറഞ്ഞിട്ടുണ്ട്

➤ SSLC ബുക്കിൽ നിന്ന് വത്യസ്തമായ അഡ്രസ് ആണെങ്കിൽ (താലൂക്ക്, പഞ്ചായത്ത്) തെളിയിക്കുന്നതിന് റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാകണം (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പറ്റില്ല)


➤ CBSE ബെയ്സിക് മാത്സ് പഠിച്ചവർക്ക് സയൻസ് (കണക്ക് ഉൾപ്പെടുന്നത് ) ഒപ്ഷൻ നൽക്കാൻ സാധിക്കില്ല.എന്നാൽ കോമേഴ്സ് മാത്സ് ഉള്ള കോമ്പിനേഷൻ അപേക്ഷിക്കാം


➤ വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED)കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്


➤ വിഭിന്നശേഷി സർട്ടിഫിക്കറ്റ് Upload ചെയ്യുന്നതിന്ന് 100kb PDF ഫയൽ ആകണം



➤ Other Stream(Other state or Country) സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ്  SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് 


➤ CBSE/ICSE സിലബസിൽ പഠിച്ചവർ അഡ്രസ് തെളിയിക്കുന്നതിനും, സംവരണം അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ നൽക്കുന്ന രേഖകൾ ഹാജരാകണം


➤ SSLC മാർക്ക് ലിസ്റ്റിൽ നിന്നും വ്യതസ്തമായി സംവരണം ആവശ്യപ്പെടുന്നുവെങ്കിൽ അപേക്ഷ സമയത്ത് അതിനുള്ള രേഖകൾ ഹാജരാക്കണം


➤ അഡ്മിഷൻ ഒന്നാം ഘട്ടത്തിൽ രണ്ട് അലാട്ട്മെൻറുകളും തുടർന്ന് സപ്ലിമെൻ്ററി അലോട്ട്മെൻറും തുടർന്ന് ട്രാൻസ്ഫർ എന്ന ക്രമത്തിലായിരിക്കും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് അനുസരിച്ച് നടക്കുക


➤ കമ്യൂണിറ്റി ക്വാട്ട അപേക്ഷിക്കുന്നവർ അതത് സ്കൂളിൽ നിന്ന് അപേക്ഷ ഫോം വാങ്ങി പ്രസ്തുത സ്കൂളിൽ തന്നെ തിരിച്ചേൽപ്പിക്കേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെൻറിന് ഒപ്പം തന്നെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും പൂർണ്ണമായി ഒൺലൈനിൽ കൂടി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ


➤ സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ . ആനുകൂല്യം ലഭിക്കുന്നതിന് അനുബന്ധം 11 ൽ പറഞ്ഞിട്ടുള്ള സർട്ടിഫിക്കറ്റ് വാങ്ങണം. അനുബന്ധം 11 ലഭിക്കാൻ https://www.hscap.kerala.gov.in/prospectus2021.php  ക്ലിക്ക് ചെയ്യുക


➤ മേനേജ്മെൻറ് ക്വാട്ട സീറ്റ് ലഭിക്കുന്നതിന് അത് ഉള്ള സ്കൂളുകളിൽ വേറെ അപേക്ഷ നൽകണം.

*പ്ലസ് വൺ അപേക്ഷ സമർപ്പിക്കുമ്പോൾ ജാതി വിഭാഗം പൂരിപ്പിക്കുമ്പോൾ OBC വിഭാഗത്തിൽപ്പെടുന്ന  മുപ്പതോളം (30) ജാതിയിൽപ്പെടുന്ന കുട്ടികൾ കഴിഞ്ഞ വർഷം OEC എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുകയുണ്ടായി. ഇത് തെറ്റാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആ കുട്ടികൾക്ക് അലോട്മെൻ്റ് കിട്ടിയാലും അവർക്ക് പ്രവേശനം കിട്ടില്ല. കാരണം ആ കുട്ടികൾ OEC വിഭാഗത്തിൽപ്പെടാത്തതു കൊണ്ടു തന്നെ അവർ OEC സംവരണത്തിന് അർഹരല്ല. ഈ വിഭാഗത്തിൽപ്പെടുന്ന OBC കുട്ടികൾക്ക് OEC യുടെ വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്.

** സംവരണാനുകൂല്യമുള്ള സമുദായങ്ങളുടെ പട്ടിക പ്രോസ്പെക്ടസിൻ്റെ അനുബദ്ധം 2 ൽ കൊടുത്തിട്ടുണ്ട്. https://www.hscap.kerala.gov.in/prospectus2021.php


*അതുപോലെ വിശ്വകർമ്മ സമുദായത്തിൽ വരുന്ന ആശാരി മൂശാരി ,കൊല്ലൻ,തട്ടാൻ എന്നീ വിഭാഗങ്ങളുടെ കാറ്റഗറി വിശ്വകർമ്മ എന്നുതന്നെ കൊടുക്കുക. 

ഒരു കാരണവശാലും ഹിന്ദു OBC എന്ന് തെറ്റായി കൊടുക്കരുത്. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്മെന്റ് പ്രവേശന സമയത്ത് റദ്ദാക്കപ്പെട്ടേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക.

* വിവിധ ജില്ലകളിലെ സ്ക്കൂളുകൾ അറിയാൻ https://www.hscap.kerala.gov.in/school.php

* വിവിധ അനുബദ്ധങ്ങൾ ( 1 മുതൽ 11 വരെ) ലഭിക്കാൻ  https://www.hscap.kerala.gov.in/prospectus2021.php  ക്ലിക്ക് ചെയ്യുക

* അപേക്ഷാ സമർപ്പണത്തിൻ്റെ ഒഫീഷ്യൽ വീഡിയോ https://youtu.be/eInb6jc6i_4


** കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://www.hscap.kerala.gov.in/  സന്ദർശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce