IIST: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(ഐ.ഐ.എസ്.ടി.)

കല്പിത സർവകലാശാലയായ ഇവിടെ ബി.ടെക്/ബി.ടെക്.+ മാസ്റ്റർ ബിരുദ പഠനത്തിന് എല്ലാ ചെലവും കേന്ദ്രസർക്കാറാണ് വഹിക്കുക.


🔘എന്താണ് ഐഐഎസ്ടി


ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലും ബഹിരാകാശ വകുപ്പിന്റെ മറ്റു കേന്ദ്രങ്ങളിലും ആവശ്യമായ മികച്ച ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും വാർത്തെടുക്കുന്നതിനുവേണ്ടി 2007ലാണ് ഐ.ഐ.എസ്.ടി. തുടങ്ങുന്നത്. 

സ്പേസ് സയൻസസ്, സ്പേസ് ടെക്നോളജി, സ്പേസ് ആപ്ലിക്കേഷൻസ് വിഭാഗങ്ങളിൽ ആഴത്തിലുള്ള പഠനം നടത്താൻ ഇന്ത്യയിലെ ഏക സ്ഥാപനമാണിത്. പ്രശസ്ത ശാസ്ത്രജ്ഞനായ പ്രൊഫ. ബി എൻ സുരേഷ് റാവുവാണ് നിലവിലെ ചാൻസലർ; S സോമനാഥ് ഡയറക്ടറും.


✳️ലഭ്യമായ യു.ജി. പ്രോഗ്രാമുകൾ


🔰1. ബി.ടെക്. എയ്റോസ്പേസ് എൻജിനീയറിങ്


റോക്കറ്റുകൾ, വിമാനങ്ങൾ, കൃത്രിമോപഗ്രഹങ്ങൾ എന്നിവയുടെ രൂപകല്പനയും വികസനവുമാണ് പ്രധാനമായും പഠിക്കാനുള്ളത്. സോളിഡ് മെക്കാനിക്സ്, ഫ്ളൂയ്ഡ് മെക്കാനിക്സ്, തെർമോ ഡൈനാമിക്സ്, ഹീറ്റ് ട്രാൻസ്ഫർ ആൻഡ് മെറ്റീരിയൽസ് സയൻസ്, എയ്റോ ഡൈനാമിക്സ്, ഫ്ളൈറ്റ് മെക്കാനിക്സ്, എയ്റോ സ്പേസ് സ്ട്രക്ചേഴ്സ് എന്നിവ പ്രധാന വിഷയങ്ങളാണ്.


 നാലുവർഷമാണ് കോഴ്സ്. 69 സീറ്റ്.


🔰2. ബി.ടെക്.ഏവിയോണിക്സ്


ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് മേഖലകളിലെ പരിശീലനമാണ് ലക്ഷ്യമിടുന്നത്. എയ്റോസ്പേസ് ആവശ്യവുമായി ബന്ധപ്പെട്ട പഠനം. കൺട്രോൾ സിസ്റ്റം, ഡിജിറ്റൽ ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ എന്നിവയിൽ ആഴത്തിലുള്ള പഠനമാണ് കോഴ്സിന്റെ പ്രത്യേകത. കോഴ്സ് നാലുവർഷം. 69 സീറ്റ്.



✳️ഇരട്ടബിരുദം (ഡുവൽ ഡിഗ്രി) (BTech + MTech/MS)


▪️അഞ്ചു വർഷത്തെ കോഴ്സ് ആണിത്.


▪️ എൻജിനീയറിങ് ഫിസിക്സിൽ ബി.ടെക്കിനൊപ്പം ഒരു മാസ്റ്റർ ബിരുദവും നേടാം. 


സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, എർത്ത് സിസ്റ്റം സയൻസ് എന്നിവയിൽ എം.എസ്. അല്ലെങ്കിൽ ഒപ്റ്റിക്കൽ എൻജിനീയറിങ്ങിൽ എം.ടെക്. ഇവയിലേതെങ്കിലും മാസ്റ്റർ ബിരുദത്തിന് തിരഞ്ഞെടുക്കാം.


 അർധചാലക വസ്തുക്കളെപ്പറ്റിയുള്ള പഠനമാണ് സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിൽ ഗവേഷണം ലക്ഷ്യമിടുന്നവർക്ക് ഈ കോഴ്സ് പ്രയോജനകരം.


 പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനമാണ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ.


 ഭൗമസംവിധാനം, അതിലെ മാറ്റങ്ങൾ എന്നിവയാണ് എർത്ത് സിസ്റ്റം സയൻസിലുള്ളത്.


 ഒപ്ടോ ഇലക്ട്രോണിക്സ്, ലെൻസ് ഡിസൈൻ, ഒപ്റ്റിക്കൽ ഫാബ്രിക്കേഷൻ തുടങ്ങി ഒപ്ടിക്സ് ലോകത്തെപ്പറ്റിയുള്ള പഠനം ഒപ്ടിക്കൽ എൻജിനീയറിങ്ങിൽ നടത്താം.


22 സീറ്റ് വീതം.

കോഴ്‌സിൽ exit സ്കീം ഇല്ല.



✳️പി.ജി. പ്രോഗ്രാം


എൻജിനീയറിങ് ബിരുദധാരികൾക്ക് സ്പേസ് സയൻസും എൻജിനീയറിങ്ങും മുഖ്യ വിഷയങ്ങളായി 14 പി.ജി. പ്രോഗ്രാമുകൾ ഇവിടെ ലഭ്യമാണ്.

 ഗവേഷണമാണ് താത്പര്യമെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്.


▪️ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്(എം.എസ്.), 

▪️എയ്റോ ഡൈനാമിക്സ് ആൻഡ് ഫ്ളൈറ്റ് മെക്കാനിക്സ്,

 ▪️സ്ട്രക്ചേഴ്സ് ആൻഡ് ഡിസൈൻ, 

▪️തെർമൽ ആൻഡ് പ്രൊപ്പൽഷൻ,

 ▪️കൺട്രോൾ സിസ്റ്റംസ്,

 ▪️ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്,

▪️ആർ.എഫ്. ആൻഡ് മൈക്രോവേവ് എൻജിനീയറിങ്,

▪️ വി.എൽ.എസ്.ഐ. ആൻഡ് മൈക്രോസിസ്റ്റംസ്,

▪️ മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി, 

▪️എർത്ത് സിസ്റ്റം സയൻസസ്, 

▪️ജിയോ ഇൻഫർമാറ്റിക്സ്,

▪️ മെഷീൻ ലേണിങ് ആൻഡ് സോഫ്റ്റ് കമ്പ്യൂട്ടിങ്, 

▪️ഒപ്റ്റിക്കൽ എൻജിനീയറിങ്,

▪️ സോളിഡ് സ്റ്റേറ്റ് ടെക്നോളജി (എം.ടെക്.)

 എന്നിവയാണ് ഇവിടെത്തെ പി.ജി. പ്രോഗ്രാമുകൾ.

 ഓരോന്നിലും പത്ത് സീറ്റുവീതമാണുള്ളത്.

 ഐ.എസ്.ആർ.ഒ./ബഹിരാകാശ വകുപ്പ് എന്നിവിടങ്ങളിൽനിന്ന് സ്പോൺസർചെയ്യുന്നവർക്ക് നാലുസീറ്റ് ഓരോ പ്രോഗ്രാമിലും നീക്കിവെച്ചിട്ടുണ്ട്.


✳️സാമ്പത്തിക സഹായം


വിദ്യാർഥികളുടെ എല്ലാ ചെലവുകളും കേന്ദ്രസർക്കാറിൻ്റെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്പേസ് ആണ് വഹിക്കുക. ഇതിനുപുറമേ, ഓരോ സെമസ്റ്ററിലും ബുക്ക് അലവൻസായി 3,000 രൂപവരെ ലഭിക്കും. ഏതെങ്കിലും ഒരു സെമസ്റ്ററിൽ  മികവുപാലിച്ചില്ലെങ്കിൽ  തൊട്ടടുത്ത സെമസ്റ്ററിൽ ഫീസ് അടയ്ക്കേണ്ടിവരും.

ഇതിനായി ഗ്രേഡ് പോയന്റ് ആവറേജ് നിശ്ചയിച്ചിട്ടുണ്ട്. പത്തിൽ ഏഴര പോയന്റെങ്കിലും നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് ആറരപോയന്റാണ് വേണ്ടത്.

കോഴ്സ് കാമ്പസിൽ താമസിച്ച് തന്നെയാണ് പഠിക്കേണ്ടത്


✳️ജോലിസാധ്യത


ഐ.ഐ.എസ്.ടി.യിൽ പഠിച്ചതുകൊണ്ട് ഐ.എസ്.ആർ.ഒ.യിൽ ജോലി ലഭിക്കണമെന്നില്ല. ഓരോ വർഷവും ഐ.എസ്.ആർ.ഒ.യിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് അതതുവർഷം പഠിച്ചിറങ്ങുന്നവർക്ക് മുൻഗണന ലഭിക്കും. അവർ നേടിയ മാർക്കിന്റെ (ഗ്രേഡ് പോയൻ്റിൻ്റെ ) അടിസ്ഥാനത്തിലാകും നിയമനം. 

ഇവർ കുറഞ്ഞത് മൂന്നുവർഷം ജോലിചെയ്യണമെന്നത് നിർബന്ധമാണ്. ജോലി കിട്ടുന്നവർ 10 ലക്ഷം രൂപയുടെ ബോണ്ട് നൽകേണ്ടതുണ്ട്. അന്യ സ്ഥാപനങ്ങളിലുണ്ടാവുന്ന ജോലി സാധ്യതയെപ്പറ്റി വിവരം നൽകാൻ കാമ്പസ്  പ്ലേസ്മെന്റ് സെല്ലും പ്രവർത്തിക്കുന്നു.


✳️യോഗ്യത


ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമാണ് പ്രവേശനം. 


ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ മുഖ്യവിഷയങ്ങളായി പഠിച്ച് 12ാം ക്ലാസ് ജയിച്ചിരിക്കണം. ജനറൽ, ഒ.ബി.സി. വിഭാഗക്കാർ ഈ വിഷയങ്ങളിൽ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിയുള്ളവർക്കും 60 ശതമാനം മതി.


✳️തിരഞ്ഞെടുപ്പ്:


 ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ. മെയിൻ) ദേശീയ പ്രവേശനപരീക്ഷയും ഐ.ഐ.ടി. നടത്തുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡും വഴി മികവു തെളിയിക്കണം. ജനറൽ വിഭാഗത്തിലുള്ളവർ അഡ്വാൻസ്ഡിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ഇവ ഓരോന്നിനും അഞ്ചുശതമാനം, മൂന്നിനുംകൂടി 20 ശതമാനം എന്ന ക്രമത്തിലെങ്കിലും മാർക്ക് നേടിയിരിക്കണം. ഒ.ബി.സി.(നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് ഇവ യഥാക്രമം നാലരയും 18ഉം ശതമാനമാണ്. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും യഥാക്രമം രണ്ടരയും പത്തും ശതമാനം മാർക്ക് മതി. (കോവിഡ് കാലത്ത് യോഗ്യതയിൽ ഇളവ് ഉണ്ടായിട്ടുണ്ട്)


▪️ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾ ISST വെബ് സൈറ്റിൽ ലഭ്യമാകും.

അപേക്ഷ സമർപ്പണം JEE Advance റിസൾട്ട് വന്ന് കഴിഞ്ഞ് ഉണ്ടാവും .


▪️അപേക്ഷ, മറ്റ് വിവരങ്ങൾക്ക്:

https://www.iist.ac.in/admissions/undergraduate


https://www.iist.ac.in/admissions/postgraduate/regular


Phone: +91 (471) 2568477, 2568478

Fax: +91 (471) 2568556

Email: admissions@iist.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students