സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു

 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 26-ാം ബാച്ച് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള കോഴ്‌സ് കാസർഗോഡ് പുലിക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.

എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 18-40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നുവരുന്നവരുമായ ലൈബ്രേറിയൻമാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയൻമാർക്കും അപേക്ഷിക്കാം. ഇവർക്ക് പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ലൈബ്രേറിയൻമാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട് (45 വയസ്). പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്.

അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും www.kslc.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർഗോഡ് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24 x 10 സെ.മീ. വലിപ്പമുള്ള കവറും വയ്ക്കണം.

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ലൈബ്രേറിയൻമാർ അപേക്ഷാ ഫീസ് അടയ്ക്കണ്ട. അവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അയയ്ക്കണം.

പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 29 നകം ലഭിക്കണം. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി പി.ഒ., കാഞ്ഞങ്ങാട്, കാസർഗോഡ് - 671 315 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0467 2208141.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students